വിദ്യാരംഗം കലാ സാഹിത്യ വേദി

പന്തളം  എൻ എസ് എസ്  ഗേൾസ് ഹൈസ്കൂളിൽ  സ്കൂൾ വിദ്യാർത്ഥിനികളിൽ സർഗാത്മക വാസനകൾ ഇതൾ വിരിയിക്കാൻ  വിദ്യാരംഗം കലാ സാഹിത്യ വേദി ഒരു  വലിയ വേദി ആയി തുടരുന്നു .പാഠ്യ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം  ഇ തര വിഷയങ്ങൾക്കും  ഏറെ പ്രാധാന്യം നൽകുന്നു .മലയാള ഭാഷയോട്  കുട്ടികളിൽ താല്പര്യം  വളർത്തുന്നതിനും ആത്മവിശ്വാസത്തോടെ മുന്നേറാനും വിദ്യാരംഗം പ്ര വർത്തനങ്ങൾ സഹായിക്കുന്നു .

ഓരോ വെള്ളിയാഴ്ചകളിലും ഇടവേളകളിൽ ഓരോരോ ക്ലാസ്സുകൾക്കായി (യൂ പി  മുതൽ എച്ച്  എസ്‌  വരെ ) കലാപരിപാടികൾ  അവതരിപ്പിക്കാൻ അവസരം നൽകുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായിട്ടുള്ള കുട്ടികൾ  കയ്യെഴുത്തു മാസിക  തയ്യാറാക്കുകയും  നായർ  സർവീസ്  സൊസൈറ്റിയുടെ സ്കൂളുകളുടെ സംസ്ഥതല  മേളയായ ‘മന്നം കലാ മേളയിൽ ‘  തുടർച്ചയായി രണ്ടാം സ്ഥാനവും  2019 ൽ  ഒന്നാം സ്ഥാനവും നേടുകയുണ്ടായി

കുട്ടികൾക്ക് സർഗാത്മക കഴിവുകൾ സ്വമേധയാ അവതരിപ്പിക്കാനുള്ള  വേദിയായി  വിദ്യാരംഗം പോലുള്ള ക്ലബ് പ്രവർത്തനങ്ങൾ മാറുന്നുണ്ട്  എന്നതിൽ സംശയമില്ല