മലയാളം സാഹിത്യ ക്ലബിന്റെ കീഴിൽ എല്ലാ ദിനാചരങ്ങളും അതിന്റേതായ പ്രാധാന്യം നൽകി വരുന്നു. അതിനോടനുബന്ധിച്ച് ഉപന്യാസ മത്സരം, പ്രസംഗ മത്സരം. പ്രശ്നോത്തരി എന്നിവയും നടത്തി വരുന്നു. ഇതിൽ വിജയിക്കുന്നവരെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൈയ്യെടുത്ത് മാസിക തയ്യാറാക്കുകയും അത് വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ക്ലാസ്സ് റൂം വായനയെ പ്രോത്സാഹിപ്പിക്കുകയും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാനായി കഥയെഴുത്ത് 1 കവിതയെഴുത്ത് 1 മത്സരങ്ങൾ നടത്തിവരുന്നു. ക്ലാസ്സുകളിൽ ദിവസേന പത്രവായന നടത്താറുണ്ട്.