എൻ.എസ്.എസ്.ഹൈസ്കൂൾ ചൊവ്വള്ളൂർ/ഇംഗ്ലീഷ് ക്ലബ്ബ്
എൻ.എസ്.എസ്.ഹൈസ്കൂൾ ചൊവ്വള്ളൂർ/ഇംഗ്ലീഷ് ക്ലബ്ബ്
മാത്യഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും പ്രാഗല്ഭ്യം ഉണ്ടാകത്തക്കവിധത്തിലാണ് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പോലും ഇംഗ്ലീഷ് ഭാഷ അനായസേന കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓരോ പ്രവർത്തനവും .ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണ് ഇംഗ്ലീഷ് ഭാഷ.അതു കൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.
ലക്ഷ്യം
- കുട്ടികൾക്ക് ഇംഗ്ലീഷിൽ സുഗമമായി സംസാരിക്കാനും തെറ്റുകൾ കണ്ടുപിടിക്കാനും തിരുത്താനുമുള്ള അവസരങ്ങൾ ഉണ്ടാക്കുക.
- ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുക.
- ഇംഗ്ലീഷ് pronunciation-ൽ പ്രത്യേക പരിശീലനം നടത്തുക
- Reading at least one daily English News Paper, Hearing daily English News,Daily collection and usage of new words പ്രോത്സാപ്പിക്കുക.
- പാഠപുസ്തകങ്ങളിലെ ഇംഗ്ലീഷ് വാക്കുകൾ കൊണ്ടാരു നിഘണ്ടു നിർമ്മാണം.
- വിദഗ്ധരുടെ Communicative English ക്ലാസ്സുകൾ നടത്തി ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുക.
- സ്കൂൾ തല ഇംഗ്ലീഷ് പത്രം,മാസിക.പുസ്തകം, പ്രസിദ്ധീകരിക്കൽ.
- നിന്തര വായനയ്ക്കുള്ള ലൈബ്രറി പുസ്തകങ്ങൾ,ഷെൽഫുകൾ,ക്ലാസ്സ് ലൈബ്രറി സൗകര്യങ്ങൽ ഏർപ്പെടുത്തുക.
- ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിന് ശാസ്ത്രസാങ്കേതിക വിദ്യയെ സമർത്ഥമായി ഉപയോഗിക്കൽ.
പ്രവർത്തന റിപ്പോർട്ട്
- എല്ലാ വ്യാഴാഴ്ചയും കുട്ടികൾക്ക് Spoken English-ൽ പ്രത്യേക പരിശീലനം നൽകി വരുന്നു..
- എസ്.എസ്.എ യുടെ ഹലോ ഇംഗ്ലീഷ് പരിപാടി നടപ്പിലാക്കി,
- പതിപ്പു നിർമ്മാണം,ഡിജിറ്റൽ മാഗസിൻ,ഫ്ലിപ്പ് മാഗസിൻ,നിഘണ്ടു നിർമ്മാണം പൂർത്തീകിരിച്ചു.