വിദ്യാരംഗം കലാസാഹിത്യ വേദി


ഉപ്പട എൻഎസ്എസ് യുപി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. വായനാദിനത്തോടനുബന്ധിച്ച് വായനാദിന മത്സരം, സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ് മത്സരം എന്നിവ നടന്നു. കൂടാതെ ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ പുസ്തക പ്രദർശനം, കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കൽ, ബഷീർ ദിന ക്വിസ് എന്നീ പരിപാടികൾ നടന്നു.

 വിദ്യാരംഗം സർഗോത്സവവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. പിന്നീട് വാങ്മയം ഭാഷാപ്രതിഭ പരീക്ഷ നടന്നു. മൂന്ന് കുട്ടികളെ സബ്ജില്ലാ പരീക്ഷയിലേക്ക് തിരഞ്ഞെടുത്തു. എൽ പി വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മാപ്പിളപ്പാട്ട് ശില്പശാലയിൽ 7B യിലെ ഹിബ എന്ന കുട്ടി പങ്കെടുത്തു.