ആനിമൽ ക്ലബ്ബ്

മ്യഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് സ്കൂളിൽ ആനിമൽ ക്ലബ്ബ് ആരംഭിച്ചത്.എട്ടാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനുവേണ്ടി തെരഞ്ഞെടുത്തത്.

ലക്ഷ്യം

 
Animal Club
  • പാലിനും മാംസത്തിനും കാർഷികാവശ്യങ്ങൾക്കും വേണ്ടി കന്നുകാലികളെ വളർത്തുകയും പരിപാലിക്കുന്ന രീതികൾ പരിചയപ്പെടുത്തുക.
  • സാഹചര്യവും സാധ്യതകളുമനുസരിച്ച് തിരഞെടുക്കാവുന്ന ക്യഷിരീതികൾ പരിചയപ്പെടുത്തുക.

പ്രവർത്തന റിപ്പോർട്ട്.

  • കുട്ടികൾ സ്വന്തം വീടുകളിൽ വളർത്തുമ്യഗങ്ങളെയും വളർത്തു പക്ഷികളെയും പരിപാലിച്ചു.ജൈവാവശിഷ്ടങ്ങൾ കൊണ്ട് മികച്ച വിളവിനുള്ള ജൈവവളങ്ങൾ നിർമ്മിച്ചു.
  • കോഴിവളർത്തൽ,താറാവ് വളർത്തൽ തുടങ്ങിയ പക്ഷികളെ വളർത്തുന്ന കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകി.
  • കമ്പോസ്റ്റ് നിർമ്മാണം,ബയോഗ്യാസ് ഉല്പാദനം,കാലിത്തീറ്റ നിർമ്മാണം,കോഴിത്തീറ്റ നിർമ്മാണം,മത്സ്യത്തീറ്റ നിർമ്മാണം എന്നിവയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും കൈപുസ്തകങ്ങൾ വിതരണം ചെയ്തു.