പ്രതീക്ഷ

തളരുന്നു കാലുകളെങ്കിലും നീയെനിക്കീ
കാലിന് ശക്തി നൽകിയാലേ മതിയാകൂ
പടരുന്ന അഗ്നിയയാണെന്നുടെ ചുറ്റിലും
പൊള്ളലേൽപ്പിക്കുന്നുമുണ്ടതെന്നാലും
ആ ചാരം നീ വളമാക്കിയേ മതിയാകു
കരകാണാക്കടലാണ് ചുറ്റിലെങ്കിലുമെന്നാലും
നീ സാന്ത്വനം നൽകിയയാലേ മതിയാകൂ
ആ വിശ്വാസം കരതൊട്ട് അരികിലാണെന്നാലും
ഓടിത്തളർന്നു കിതക്കയാ ണെങ്കിലും
നീ പുനരൂർജ്ജം നൽകിയാലേ മതിയാകൂ
കൊടുംകാറ്റിൽ ആടിയുലയുകയണെങ്കിലും
സാന്ത്വനം നീ നൽകിയാലേ മതിയാകൂ
ആത്മവിശ്വാസം കൊടും കാറ്റിനെക്കാൾ വേഗത്തിൽ
എത്താൻ ആ ലക്ഷ്യ സ്ഥാനത്തിലേക്ക്
തീ ചൂളയിലാണെങ്കിലും തീ ജ്വാലയായി ഉയർന്നേ മതിയാകു
എന്റെ പ്രതീക്ഷയെ നീ കാരണം നാളേക്ക്
എന്നെ നയിക്കുന്ന ചെറു വെട്ടമാണ് നീ
കെടാതെ എനിക്ക് നീ വഴി കാട്ടി ആയാലും


 

രേവതി ഡി ജി
പ്ലസ് ടു ഹ്യൂമാനിറ്റീസ് എൻ എസ് എസ് എച് എസ് എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത