ലോക പരിചിന്തന ദിനം

ഫെബ്രുവരി 22, 2022

സ്കൂൾ ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ


സവാരിചെയ്യാം സൈക്കിളിൽ,

കുറയ്ക്കാം വായുമലിനീകരണം'


എന്ന പേരിൽ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഗൈഡ്സ് നേതൃത്വത്തിൽ എൻസിസി ജെ ആർ സി എന്നീ ക്ലബ്ബുകളുടെ  സഹകരണത്തോടെ ലോക പരിചിന്തന ദിനാഘോഷങ്ങൾ നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വി കെ തോമസ് സാർ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനാഘോഷ റാലി എരുമമുണ്ട ടൗണിലേക്ക് നടത്തപ്പെട്ടു. ഗൈഡ്സ്, എൻസിസി, ജെ ആർ സി കുട്ടികൾ ഇതിൽ പങ്കെടുത്തു. സ്കൂൾ അധ്യാപക അനദ്ധ്യാപകർ  എന്നിവർ പങ്കെടുത്തു.

സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മഹാനായ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വലിന്റെ ജന്മദിനമായ ഫെബ്രുവരി 22 ലോകപരിചിന്തന ദിനമായി ആചരിക്കുന്നു.

മുദ്രാവാക്യം

'സൈക്കിൾ ശീലമാക്കൂ ഭൂമിയെ രക്ഷിക്കൂ'

'സൈക്കിളിനൊപ്പം പരിസ്ഥിതിക്കൊപ്പം' 'സൈക്കിൾ ശീലമാക്കു'

'സൈക്കിൾ ഉണ്ടെങ്കിൽ സങ്കടം എന്തിന് '