കവിതകൾ

ജലം നമ്മുടെ ജീവജലം

തോടും കുളവും കിണറുകളും

ജലമേകുന്നു നമ്മൾക്ക്

മഴയും പുഴയും കാട്ടാറും

ജലമേകുന്നു നമ്മൾക്ക്

ജലാശയങ്ങൾ വറ്റാതെ

കാത്തീടേണം നാമെന്നും

ജലാശയങ്ങൾ മൂടാതെ

സൂക്ഷിക്കേണം നാമെന്നും

ജലമില്ലാതെ നമ്മുക്കാർക്കും

കഴിയാനാവില്ലീ മണ്ണിൽ

ജലാശയങ്ങളെ സംരക്ഷിക്കാം

ജലമിതു നാടിൻ സമ്പത്ത്


രചിച്ചത് : എഞ്ചൽമോൾ കെ എസ്., ക്ലാസ്സ് 5


കാടിന്റെ മക്കൾ

വേദന തിന്നുന്ന കാടിന്റെ നൊമ്പരം

കാടിന്റെ മക്കൾക്കം കേൾക്കാം

നീറിപ്പുകയുന്ന മണ്ണിന്റെ മർമ്മരം

മനസ്സുള്ള മക്കൾക്കുമറിയാം

കാടിന്റെ മക്കളും നാടിന്റെ മക്കളും

ഒന്നിച്ചു പാർക്കുമീ ലോകം

എന്തിനെയും തൻ ഭക്ഷണമാക്കുന്ന

മാനവർക്കെല്ലാം സമാനം


കാറ്റ്

പൂക്കളിൽ തട്ടി വരുന്ന കാറ്റേ

പൂമണം കൊണ്ട് വരുന്ന കാറ്റേ

ഇവിടെ ഈ മുറ്റത്ത് വന്ന് പോകും

കരളിലായ് മുത്തം തന്ന് പോകും

നിന്നെയെടുത്തുമ്മ വെയ്ക്കാൻ

നിന്നോടൊപ്പമൊന്ന് പറന്നുയരാൻ