എ, ബി ഡിവിഷനുകളിലായി 79 കുട്ടികളാണ് ഉള്ളത്.എ ക്ലാസിൽ നാല്പത് കുട്ടികളുടെ ചുമതല അഖില ടീച്ചറിനും. ബി ക്ലാസിൽ 39 കുട്ടികളുടെ ചുമതല ബിന്ദു ടീച്ചറി നു മാ ണുള്ളത്.

കുട്ടികളുടെ മികവുകൾ

മാതൃഭൂമി സീഡിന്റെയും, മലപ്പുറം ജില്ല ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ആദിത്യന് മൂന്നാം സ്ഥാനം ലഭിച്ചു. ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്തുതല വായനാ മത്സരത്തിൽ ഷെബിൻ മുഹമ്മദിന് മൂന്നാം സ്ഥാനം ലഭിച്ചു. അഹമ്മദുൾ ബദവിയുടെ ചീർപ്പും പേപ്പറും ഉപയോഗിച്ചു നടത്തിയ മാസ്മരിക സംഗീതം അഭിനന്ദനാർഹം ആയിരുന്നു.

എൽ. എസ്. എസ്

നാലാം ക്ലാസിലെ എല്ലാ വിഷയത്തിനും രണ്ട് യൂണിറ്റുകൾ ആയി ബന്ധപ്പെട്ട്  നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിൽ നിന്നും 20 പേരെയാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. പ്രവർത്തനങ്ങളുടെ നേതൃത്വം നാലാം ക്ലാസിലെ ടീച്ചേഴ്സ് വഹിക്കുകയും എല്ലാ അധ്യാപകർക്കും ഓരോ വിഷയവുമായി ബന്ധപ്പെട്ട് ചുമതലകൾ നൽകി ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ക്ലാസുകൾ നടത്തി വരുകയുമാണ് ചെയ്യുന്നത്.

തിങ്കൾ - മലയാളം -സുമതി ടീച്ചർ, മേഘന ടീച്ചർ

ചൊവ്വ -ഇംഗ്ലീഷ് രമ്യ ടീച്ചർ, അഖില ടീച്ചർ

ബുധൻ - പരിസരപഠനം -ബിന്ദു ടീച്ചർ, രഞ്ജിത് മാഷ്, ശ്രീക്കുട്ടി ടീച്ചർ

വ്യാഴം - പൊതു വിജ്ഞാനം, മുഹമ്മദലി മാഷ്, സഹ്‌ല ടീച്ചർ

വെള്ളി - ഗണിതം-സുനീറ ടീച്ചർ, ഉഷ ടീച്ചർ