എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്4
21.1.2022 ,പരിസരപഠനം
നാലാം ക്ലാസിന് ഇന്ന് പരിസരപഠനം ഓൺലൈൻ ക്ലാസ് ആയിരുന്നു.മാനത്തേക്ക് എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു ക്ലാസ്സിൽ എടുത്തത്. ചന്ദ്രന്റെ പ്രത്യേകതകളും, ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളും, വീഡിയോ സഹിതം കാണിച്ചുകൊടുത്തു. സൂര്യഗ്രഹണം ചന്ദ്രഗ്രഹണം എന്നിവ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ചിത്രത്തിലൂടെയും വീഡിയോയിലൂടെയും വിശദമായി തന്നെ മനസ്സിലാക്കി കൊടുത്തു. പറഞ്ഞു മനസ്സിലാക്കുന്നതിനു നേക്കാൾ വീഡിയോയിലൂടെ കാണുന്നത് കുട്ടികൾക്ക് വളരെ സഹായകരമായി. ചാന്ദ്രദിനത്തിന് ക്വിസ്മത്സരം നടത്താനായി ചോദ്യങ്ങൾ തയ്യാറാക്കാനും,ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങൾ ആയ ചന്ദ്രയാൻ-1 ചാന്ദ്രയാൻ 2 എന്നിവയെ കുറിച്ച് കുറിപ്പ് തയ്യാറാക്കാനും ആയിരുന്നു തുടർ പ്രവർത്തനങ്ങൾ. ഉച്ചയ്ക്ക് 2 മണിക്ക് പിന്തുണ ക്ലാസി ലൂടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൂടുതൽ വ്യക്തമാക്കി നൽകി.
22.1.2022 ,ഗണിതം
നാലാം ക്ലാസിന് ഇന്ന് ഗണിതം ഓൺലൈൻ ക്ലാസ് ആയിരുന്നു.രൂപങ്ങൾ വരക്കാം എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു ക്ലാസ്സിൽ എടുത്തത്. ജ്യാമിതിയരൂപങ്ങൾ പരിചയപ്പെടുത്തി ചതുരത്തെ കുറിച്ച് കൂടുതലായി ചർച്ച ചെയ്തു ആശംസ കാർഡ് തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു ആദ്യത്തേത്. ചതുരം വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു. ആശംസ കാർഡിന് നാല് ഭാഗങ്ങളുടെയും അളവ് എഴുതാനായി ആവശ്യപ്പെട്ടു. വിവിധ അളവുകൾ നൽകി അതിൽ നിന്ന് ചതുരം ഉണ്ടാക്കാൻ കഴിയുന്ന അളവുകൾ കണ്ടെത്താനുള്ള പ്രവർത്തനം ആയിരുന്നു അടുത്തത്. സമചതുരത്തെ കുറിച്ചും അതിന്റെ പ്രത്യേകതകളും പറഞ്ഞുകൊടുത്തു. ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ പിന്തുണന ക്ലാസ്സിലൂടെ നൽകി.
24/1/22,ഇംഗ്ലീഷ്
സിൽജ്ജാ ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസിൽ നാലാമത്തെ യൂണിറ്റിന്റെ പാഠാ വതരണം ആണ് ഇന്ന് തുടങ്ങിയത്. ടെക്സ്റ്റ് ബുക്കിലെ പ്രവേശനക പ്രവർത്തനത്തിലൂടെ പാഠ ത്തിലേക്ക് കടക്കുകയും ചെയ്തു. വാചക രൂപീകരണം വിവരണം എന്നീ പ്രവർത്തനങ്ങളാണ് തുടർ പ്രവർത്തനമായി നൽകിയത്. കുട്ടികൾ ക്ലാസ്സ് കാണുകയും പ്രവർത്തനങ്ങൾ അയച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
25/1/22,ഗണിതം
ഇന്നത്തെ ഗണിത ക്ലാസ്സിൽ വിവിധ രൂപങ്ങളുടെ ചുറ്റളവ് കണക്കാക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന തായിരുന്നു. വിവിധ രൂപങ്ങൾ വെച്ചു കൊണ്ട് കേൾക്ക മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു അനുരാജ് മാഷ് ഇതെല്ലാം അവതരിപ്പിച്ചത്. പാഠപുസ്തകങ്ങളും ആയി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ തുടർ പ്രവർത്തനമായി നൽകി. കുട്ടികൾ എല്ലാവരും ക്ലാസ്സ് കണ്ടു. പ്രാർത്ഥനകൾ അയച്ചുതരാൻ തുടങ്ങിയിട്ടുണ്ട്.
27/1/22, മലയാളം
സാജൻ മാഷിന്റെ മലയാളത്തിന്റെ ക്ലാസ്സിൽ കഴിഞ്ഞ ക്ലാസിലെ തുടർപ്രവർത്തനം ആയ മാറിയ ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള അഭിപ്രായക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്. തഴുതാമയില തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോ വളരെ ഭംഗിയായി അവതരിപ്പിക്കുകയും കുട്ടികളോട് നാടൻ വിഭവങ്ങളുടെ പാചക കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആഹാരവുമായി ബന്ധപ്പെട്ട കടംകഥകൾ പഴഞ്ചൊല്ലുകൾ ശൈലികൾ തുടങ്ങിയവ ഇന്നത്തെ ക്ലാസിൽ പരിചയപ്പെടുത്തുകയും കൂടുതൽ കുട്ടികളോട് ശേഖരിച്ച് ശേഖരണ പുസ്തകത്തിൽ എഴുതാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഊണിന് മേളം എന്ന കവിത രുക്മിണി സ്വയംവരത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്. രുക്മിണി സ്വയംവരത്തിന്റെ അനിമേഷൻ വീഡിയോ ഇന്നത്തെ ക്ലാസിൽ കാണിച്ചു. എല്ലാ കുട്ടികളും ക്ലാസ് കാണുന്നുണ്ട്. പ്രവർത്തനങ്ങൾ അയക്കാത്ത കുട്ടികളെ വിളിച്ചു കൊണ്ടിരിക്കുന്നു.
28.1.2022 ,ഗണിതം
ഇന്ന് ഗണിതത്തിന്റെ ക്ലാസ് ആയിരുന്നു. അനു രഞ്ജൻ സർ ആയിരുന്നു ക്ലാസ്സ് നയിച്ചത്. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ഗണിത രൂപങ്ങളുടെ ചുറ്റളവ് കാണുന്നതുമാ യി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇന്ന് ചെയ്തത് ഓരോ പ്രവർത്തനവും ചിത്രങ്ങൾ കാണിച്ച് അളവുകൾ കൃത്യമായി പറഞ്ഞ് വളരെ വിശദീകരിച്ചാണ് ചെയ്തത്. ചതുരം, സമചതുരം, ത്രികോണം എന്നിവയുടെ ചുറ്റളവ് കാണുന്നരീതിയും, ചുറ്റളവിൽ നിന്ന് വശങ്ങളുടെ നീളം കണ്ടുപിടിക്കുന്ന രീതിയും ഇന്നത്തെ ക്ലാസ്സിലൂടെ വ്യക്തമാക്കി. ഉദാഹരണമായി ഓരോ പ്രവർത്തനങ്ങൾ ചെയ്തു കാണിക്കുകയും, ടെക്സ്റ്റ് ബുക്കിലെ പ്രവർത്തനങ്ങൾ തുടർപ്രവർത്തനങ്ങൾ ആയി നൽകുകയും ചെയ്തു.
29.1.2022, പരിസരപഠനം
നാലാം ക്ലാസിന് ഇന്ന് പരിസരപഠനം ക്ലാസ്സ് ആയിരുന്നു. കല്ലായി കാറ്റായി എന്ന പുതിയ പാഠഭാഗം ആണ് ഇന്ന് പഠിപ്പിച്ചത്.
ഓരോ വസ്തുവിനും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്, ജലത്തിന് നിശ്ചിത ആകൃതിയില്ല, കല്ലിന് നിശ്ചിത ആകൃതിയും വലുപ്പവും ഉണ്ട്,ഒഴുകുന്ന ജലത്തിന് ശക്തിയുണ്ട് എന്നിങ്ങനെയുള്ള ശാസ്ത്രീയ തത്വങ്ങളാണ് ചെറിയ ചെറിയ പരീക്ഷണത്തിലൂടെ ക്ലാസ്സിൽ വിശദമാക്കിയത്. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന വിധം ആയിരുന്നു ക്ലാസ്സ്. ടെക്സ്റ്റ് ബുക്കിലെ പ്രവർത്തനമായ 'ജലത്തെ പോലെ ഒഴുകുന്നത് ആരൊക്കെയാണ് '? എന്ന പ്രവർത്തനംതുടർ പ്രവർത്തനമായി നൽകി.
31/1/22, ഗണിതം
അനുരാജ് മാഷിന്റെ ഇന്നത്തെ ഗണിതം ക്ലാസ് വിവിധ ഗണിത പാറ്റേണുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ നിറഞ്ഞതായിരുന്നു. ജിയോ ബോർഡ് ഉപയോഗിച്ച് എങ്ങനെ ഗണിത പാറ്റേണുകൾ തയ്യാറാക്കാം എന്നും. ഇവിടെ പാറ്റേണുകൾ നിന്നും ത്രികോണം ചതുരം സമചതുരം തുടങ്ങിയതോടെ എണ്ണം കണ്ടെത്തുന്നതിനും. ഗോളാകൃതിയിലുള്ള രൂപങ്ങൾ ചതുര കട്ടയിലു ള്ള രൂപങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയായിരുന്നു നടന്നത്. കുട്ടികളിൽ ഗണിത താല്പര്യം വർധിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾക്ക് തീർച്ചയായും കഴിയുന്നതാണ്. പാറ്റേൺ പൂർത്തിയാക്കാം നിറം നൽകുക തീപ്പെട്ടി കമ്പുകൾ ചുറ്റളവ് കണക്കാക്കാം എന്നീ പ്രവർത്തനങ്ങളാണ് തുടർപ്രവർത്തനങ്ങൾ ആയി നൽകിയിട്ടുള്ളത്. ക്ലാസിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് രണ്ടുമണിക്ക് പിന്തുണനാ ക്ലാസ്സ് വച്ചിട്ടുണ്ട്.
1.2.2022 ഇംഗ്ലീഷ്
സിജ റാണിടീച്ചറാണ് ഇന്ന് ഇംഗ്ലീഷ് ക്ലാസ്സ് എടുത്തത്. വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ലളിതമായ ഒരു ഗെയിമിലൂടെയാണ് ക്ലാസ്സ് ആരംഭിച്ചത്. മധുര പലഹാരങ്ങളുമായി ബന്ധപ്പെട്ട റിഡിൽസ് പരിചയപ്പെടുത്തി. അടുത്ത റീഡിങ് പാർട്ട് വായിച്ചു വിശദീകരിച്ചു. കുട്ടികൾ അവിടെ സ്വയം പരിചയപ്പെടുത്തുന്ന രീതിയിൽ ഒരു കുറിപ്പ് തയ്യാറാക്കാൻ ഉള്ള പ്രവർത്തനമായിരുന്നു അടുത്തത്. ഇഷ്ട വിഭവത്തെ കുറിച്ച് ഒരു റെഡിൽ തയ്യാറാക്കുക, പ്രൊഫൈൽ തയ്യാറാക്കുക ഇനി തുടർ പ്രവർത്തനങ്ങളും നൽകി. ക്ലാസ്സ് ലിങ്ക് ഗ്രൂപ്പിൽ അയച്ചുകൊടുക്കുകയും പിന്തുണ ക്ലാസ്സ് 2 മണിക്ക് നടത്താനും തീരുമാനിച്ചു. വർക്ക് ഷീറ്റുകളും ഗ്രൂപ്പിൽ അയച്ചു.
2/2/22- മലയാളം
സാജൻ മാഷിന്റെ ഇന്നത്തെ മലയാളം ക്ലാസിലെ കഴിഞ്ഞ ക്ലാസിലെ തുടർപ്രവർത്തനങ്ങൾ പറഞ്ഞു കൊണ്ടുള്ളതായിരുന്നു. കുഞ്ചൻ നമ്പ്യാരെ കുറിച്ച് ഒരുപാട് കാര്യങ്ങൾ വീഡിയോ ആയിട്ടും അഭിമുഖ രൂപത്തിലുമുള്ള ക്ലാസ്സിൽ വിശദീകരിച്ചു. കുഞ്ചൻ നമ്പ്യാരെ കുറിച്ചുള്ള ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ, ആഹാരവുമായി ബന്ധപ്പെട്ട കൂടുതൽ കവിതകൾ ശേഖരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇന്നത്തെ ക്ലാസിൽ തുടർപ്രവർത്തനമായി ത ന്നത്. കൂട്ടില തയ്യാറാക്കുന്ന വിധവും അതിനു പയോഗിച്ച ഇലകൾ പരിചയപ്പെടുത്തുകയും. അതു വെച്ചു കൊണ്ടുള്ള ഉമ ടീച്ചറുടെ പാട്ടും. ഇന്നത്തെ ക്ലാസിനു മികവേകി.