ഇരുട്ട്...

രോഗഗന്ധം പടരുമെങ്ങും
ലോകമൊട്ടാകെ
ഗന്ധതീവ്രത ഒത്തുചേർന്നു
ഇരുട്ടു സൃഷ്ടിച്ചു
മനുഷ്യരെല്ലാം ഇരുട്ടിലായി
തളർന്നു വീണിടുന്നു
മന്നവർമാർ മാനവരായി
ഇരുട്ടിൻ മുമ്പാകെ

രശ്മിതാളം ഒഴുകി വീഴ്ത്താം
മനുഷ്യ സന്നിധിയിൽ
നെഞ്ചിൻമേളം ഒത്തുചേർക്കു
വെളിച്ചം സൃഷ്ടിക്കാൻ
തളർന്നു താഴ്ന്ന കരങ്ങളെല്ലാം
ഉയർന്നു വന്നിടട്ടെ
മനുഷ്യർക്കെല്ലാം അഭയമായി
നൗക വന്നിടുന്നു

ഇരുട്ടിൻലോകം മാഞ്ഞുപോട്ടെ
നൗകയിലൂടെ
ഇരുട്ടിൻഗന്ധം വെളിച്ചഗന്ധമായി
നമ്മുക്ക് മാറ്റീടാം...
 

നവീൻ പ്രദീപ്‌
9 A എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത