കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരുപാധിയെന്ന നിലയിൽ സയൻസിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സയൻസ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.ഓരോ അദ്ധ്യയന വർഷവും ജൂൺ മാസത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുകയും ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെയും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു.
ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ശാസ്ത്ര പ്രൊജക്റ്റുകൾ, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ, ശാസ്ത്ര സെമിനാറുകൾ, ശാസ്ത്രക്ലാസ്സുകൾ, ശാസ്ത്രമാജിക്കുകൾ, ശാസ്ത്രസംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ, വീട്ടിലൊരു ശാസ്ത്രലാബ്, ശാസ്ത്രവാർത്തകളുടെ അവതരണം തുടങ്ങിയ വൈവിദ്ധ്യമാർന്ന പല പ്രവർത്തന പദ്ധതികളും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. ശാസ്ത്രീയാവബോധം കുട്ടികളിൽ വളർത്തുവാൻ സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു. ശാസ്ത്രപ്രവർത്തനത്തിന്റെ ഭാഗമായി സയൻസ് വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട്..... തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ച് ഓരോ ഇനങ്ങളിലും മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി വരുന്നു.
വിദ്യാർത്ഥികളുടെ ശാസ്ത്രബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കപ്പെടുംവിധം ആസൂത്രണം ചെയ്തിരിക്കുന്ന ശാസ്ത്രരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉപജില്ലാതല പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്തു.
ശാസ്ത്ര സാങ്കേതിക മന്ധ്രാലയം നടത്തുന്ന ഇൻസ്പെയർ അവാർഡ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. വിജയിക്കുവാനും സാധിച്ചിട്ടുണ്ട്.ക്ലാസ്സ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഓരോ അദ്ധ്യയനവർഷാവസാനവും ഒരു ശാസ്ത്രപ്രദർശനം സംഘടിപ്പിക്കുന്നു.