എസ് എൻ എൽ പി എസ് വെൺമണി/അക്ഷരവൃക്ഷം/കൊറോണ മഹാവിപത്ത്

കൊറോണ മഹാവിപത്ത്

പ്രകൃതിയോടായി അന്ന് നമ്മൾ
ചെയ്ത തെറ്റുകൾ എല്ലാമേ
പ്രകൃതിതന്നെ പകരം
ചോദിക്കാനായി വന്നു മഹാവിപത്തായി
ഓരോ നാളും നാമറിയാതെ നമ്മൾ
പ്രകൃതിയെ കൊന്നുകൊണ്ടിരിക്കുന്നു.
അറിയു നീ നിർത്തുക മനുഷ്യാ
പ്രകൃതിയോടീ കൊടും ക്രൂരതകൾ
നിന്റെ ചെയ്തികൾ കണ്ടു മടുത്തു ഈശ്വരൻ
അറിയുക മനുഷ്യാ നീ
ലോകം മുഴുവൻ ഇല്ലാതാക്കാൻ
വന്നിതാ കൊറോണ വൈറസുകൾ
അതിജീവിക്കാൻ കഴിഞ്ഞെന്നാലും
അറിയൂ നീ നിൻ ചേതനകൾ
ഇന്നിതാ ഈ മണ്ണിൽ
മാനവരെല്ലാം നേരിടുന്ന
പ്രതിസന്ധികൾ കണ്ടോ
ഒന്നിച്ച് നിന്നവർ ഒപ്പം നടന്നവർ
അകലത്തിൽ നിൽക്കുന്നുവല്ലോ
ലോകത്തിലിന്നിതാ പടരുന്നു വൈറസ്
തടയുവാൻ വേർപെട്ട് നിൽക്കുക നാം
ഒന്നിച്ചു നിൽകാതെ ഒന്നൊന്നായി നിന്ന്
വിജയത്തിൽ എത്തുക
നിശ്ചയം താൻ

 

ഡോണ ടോമി
4 A എസ് എൻ എൽ പി എസ് വെൺമണി
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത