എസ്. വി. ഹൈസ്കൂൾ പുല്ലാട്/മറ്റ്ക്ലബ്ബുകൾ
Health club
കൗമാരക്കാർക്ക് അവരുടെ ജീവിതത്തിന്റെ പരമാവധി കഴിവും തിരിച്ചറിയുന്നതിന് സഹായകമായ പരമാവധി പിന്തുണയും സംരക്ഷണവും ഇന്ത്യാ ഗവൺമെൻറ് നൽകുന്നുണ്ട് . കുട്ടികൾക്കായി പ്രത്യേക അവകാശങ്ങൾ പല നയങ്ങളിലൂടെയും പദ്ധതികളിലൂടെയും സ്കീമുകളിലൂടെയും നിയമ നടപടികളിലൂടെയും അവരുടെ സുരക്ഷിതത്വത്തിനും മെച്ചപ്പെട്ട ജീവിതത്തിനും ഇന്ത്യ ഗവൺമെൻറ് നടപ്പിലാക്കിവരുന്നുണ്ട്. കൗമാര ആരോഗ്യത്തിന് 6 മുൻഗണനകൾ ഉണ്ട്
1 ലൈംഗിക പ്രജനനാരോഗ്യം
2 മാനസികവും വൈകാരികവുമായ ക്ഷേമം
3 ആരോഗ്യകരമായ ജീവിതശൈലി
4 അക്രമ രഹിത ജീവിതം
5 മെച്ചപ്പെടുത്തിയ പോഷക നയം
6 ലഹരി ഉപയോഗ പ്രതിരോധം
ദേശിയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ RKSK അഥവാ ദേശീയ ആരോഗ്യ പദ്ധതി രൂപീകരിച്ചു കഴിഞ്ഞു കേന്ദ്രആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രത്യേക പദ്ധതിയാണിത്. കൗമാരക്കാർക്ക് തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സേവന സൗകര്യങ്ങൾ ഉപയോഗിക്കാം എന്നതാണ് ഈ പദ്ധതിയുടെ നേട്ടം. കൗൺസിലിംഗ്, പ്രതിരോധം,ചികിൽസ, നിയമസഹായം എന്നിങ്ങനെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തങ്ങളുടെ ആരോഗ്യ വിഷയങ്ങളിൽ പരിഹാരം നേടുന്നതിനുള്ള അറിവും കഴിവുകളും ഉണ്ടാക്കിയെടുക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. നെല്ലിക്കൽ ആരോഗ്യ കേന്ദ്രത്തിലെ നേതൃത്വത്തിൽ school health club മായി ചേർന്ന് 7, 8 ക്ലാസുകളിലെ കുട്ടികളെ തിരഞ്ഞെടുത്തു Training നൽകി വരുന്നു എല്ലാം ബുധനാഴ്ചകളിലും iron Folic acid tab ഇവരുടെ നേതൃത്വത്തിൽ നൽകാറുണ്ട് എല്ലാം ആഴ്ചയും health club meeting നടത്താറുണ്ട്.