JUNIOR RED CROSS

ആഗസ് റ്റ്.15....

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതും സേവനം സൗഹൃദം ആരോഗ്യം എന്നീ ആദർശങ്ങളിൽ അധിഷ്ഠിതവുമായ ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. അച്ചടക്കവും പൗരബോധവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധി തുടങ്ങിയ അടിയന്തരഘട്ടങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു സ്കൂൾ JRC യൂണിറ്റ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അധ്യാപകൻ JRC കൗൺസിലർ ആണ്. കേഡറ്റുകൾക്ക് വെളുത്ത നിറത്തിലുള്ള യൂണിഫോം ഉണ്ട് .നല്ല സ്വഭാവമുള്ള ഉത്തരവാദിത്വബോധമുള്ള ഒരു തലമുറയെ വാർത്ത വാർത്തെടുക്കുന്നതിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണിത്.