എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി
ഏഴായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറിയാണ് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽഉള്ളത്. മലയാളം,സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ നിലവാരമുള്ള പുസ്തകങ്ങൾ ഇവിടെയുണ്ട്. ഇവയെല്ലാം പ്രത്യേകമായി ഷെൽഫ് കളിൽ ക്രമീകരിച്ചിരിക്കുന്നു. വിവിധ വിഷയാടിസ്ഥാനത്തിലും പുസ്തകങ്ങൾ ഷെൽഫ് കളിൽ ക്രമീകരിച്ചിട്ടുണ്ട്.50 കുട്ടികൾക്ക് ഒരേ സമയം ഇരുന്നു വായിക്കാനുള്ള റീഡിങ് റൂം ഉണ്ട്. ഓരോ ക്ലാസിലെ കുട്ടികൾക്കും ഇടവേളകളിൽ അവർക്ക് ആവശ്യമുള്ള പുസ്തകം തെരഞ്ഞെടുക്കാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്ലാസ്സുകളിലും ലൈബ്രറി പുസ്തകം ക്ലാസ് ടീച്ചറുടെ ഉത്തരവാദിത്വത്തിൽ നൽകുന്നുണ്ട്.