സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി മികവാർന്ന ഭൗതികസാഹചര്യങ്ങൾ

പൂന്തോട്ടവും ജൈവവൈവിധ്യ പാർക്കും കുട്ടികളുടെ പാർക്കും ഓപ്പൺ സ്റ്റേജും വായനയെ പരിപോഷിപ്പിക്കാൻ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും അടങ്ങുന്ന വിപുലമായ ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .

  • ജൈവവൈവിധ്യ ഉദ്യാനം
    • പച്ചക്കറികളും ഔഷധ ചെടികളും പൂച്ചെടികളും വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളും ഉൾപ്പെടുന്ന മനോഹരമായ   ജൈവവൈവിദ്യോദ്യാനം.
    • കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തിന് ആവശ്യമായ  കളിയുപകരണങ്ങൾ ഉൾപ്പെട്ട വൃദ്ധാവനം പാർക്ക് .
  • സ്റ്റേജ്
    • കുട്ടികളുടെ കലാ മാസങ്ങളെ പരിപോഷിപ്പിക്കാനും ആസ്വദിക്കാനും ആയി ഹാളിനുള്ളിൽ സ്റ്റേജും പുറത്ത് വിശാലമായ ഓപ്പൺ സ്റ്റേജും ഉണ്ട് ,
  • ലൈബ്രറി
    • കുട്ടികളുടെ വായന ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനായി എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട് , കൂടാതെ വൈവിധ്യങ്ങളായ അറിവുകളുടെ കലവറ ഒരുക്കി കൊണ്ട് പല/വിഭാഗത്തിൽപെട്ട പുസ്തകങ്ങളുടെ വിപുലമായ ശേഖരം സ്കൂൾ ലൈബ്രറിയിൽ ഉണ്ട് .
  • കോവിഡ് കാലഘട്ടത്തിലെ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പഠനത്തിനാവശ്യമായ  കൂടുതൽ ബെഞ്ചുകളുo ഡസ്ക്കുകളും നിർമ്മിച്ചു.
  • ടോയ്‌ലെറ്റുകൾ : ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റുകൾ ഉണ്ട് .

വിദ്യാലയത്തിലെ മേൽപ്പറഞ്ഞ മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് നാട്ടിലെ സുമനസ്സുകളായ വ്യക്തിത്വങ്ങളുടെ സഹായസഹകരണങ്ങൾ എപ്പോഴുമുണ്ടായിരുന്നു.