കരയുന്ന ലോകത്തിൻ കണ്ണീർ തുടക്കാൻ അടങ്ങാത്ത മാരിതൻ കലിയുടെമേൽ ഒരുമിക്കൂ മർത്യ നിൻ മനസ്സുകൊണ്ട് ... പ്രാണിതൻ സ്വാതന്ത്ര്യം തടവിലാക്കിയപ്പോൾ അറിഞ്ഞില്ലയീ വിധി നിനക്കു നേർക്കെന്ന്. ഇത് വിധിയുടെ വിളയാട്ടം, അടയ്ക്കു നിൻ സ്വേച്ഛയെയാമതിലുകൾക്കുള്ളിൽ തടവറതൻ ഗന്ധം ശ്വസിച്ചു നീയാപ്പൂ - യീലോകത്തിൻ കണ്ണുനീർ ദീനമാം രോദനം കേൾക്കുന്നു ഞാൻ തിരുത്തൂ നിൻ വിധിയാമീ മാരിയെ നിന്നുടെ തടങ്കൽ കൊണ്ട്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത