കൈവിട്ടു പോയിട്ടില്ല ഒന്നും
എന്ന് തിരിച്ചറിയുക നാം
കരയുകയല്ല കൈപിടിച്ചുയർത്തുകയാണ് വേണ്ടത്
ദുഃഖങ്ങൾ ഇല്ലാത്ത ജീവിതം
തിരമാലകൾ ഇല്ലാത്ത കടലുപോൽ നിശ്ചലം
ഏതു പേമാരിയായാലും ഒരുനാൾ
പെയ്ത് തീരുക തന്നെ ചെയ്യും
അതുപോൽ ഇന്നീ പൊഴിക്കുന്ന കണ്ണീർ
തോരുക തന്നെ ചെയ്യും
തെളിഞ്ഞവാനിൽ ചിരിക്കുന്ന നാളുകൾക്കിനിയധികം
താമസമില്ലെന്ന് നിശ്ചയം
കൈകൾ കോർത്ത് പിടിക്കാതെ
മനസ്സുകൾ കോർത്ത്പിടിച്ച്
മുന്നേറുക ആ സുദിനതത്തിനായി
ഓടുകയല്ല ഒളിക്കുകയല്ല
പൊരുതി ജയിക്കുന്നവരാണെന്ന്
കാട്ടിക്കൊടുക്കാം ലോകത്തിന്
ഇരുട്ടിനെ പേടിക്കാതെ നിലാവിനെ
പോൽ അതിനോട് കൂട്ടുകൂടുക
നാളത്തെ സൂര്യോദയം കാത്ത്
ധൈര്യമായിരിക്കുക
സ്വയം കത്തിയെരിഞ്ഞ്
ഒരു മെഴുകുതിരിപോൽ മാലാഖമാർ
പ്രതീക്ഷയുടെ നാളവുമായി നമ്മോടു കൂടെയുണ്ട്