എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വമുള്ള ചുറ്റുപാട്

ശുചിത്വമുള്ള ചുറ്റുപാട്
       കടയിൽ പോകാനായി ഇറങ്ങിയതാണ് ദാമു. അപ്പോഴാണ് രവിയുടെ വീടിൻറെ മരച്ചുവട്ടിൽ കെട്ടിയിട്ടിരിക്കുന്ന പശുവിനെ കണ്ടത്. അതിൻറെ അകിടിലും കാലിലും വ്രണങ്ങൾ പൊട്ടിയൊലിച്ച് ഈച്ചകൾ അരിക്കുന്നു. അസഹ്യമായ വേദനയിൽ ആ പശുവിൻറെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. തൻറെ വാലുകൊണ്ട് അത് ഈച്ചകളെ ഓടിക്കാൻ ശ്രമുക്കുന്നു. ദേഹമാസകലം ചാണകം ഉണങ്ങിപിടിച്ചിരിക്കുന്നു. കുളിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാണ് , അപ്പോഴാണ് ദാമു ആ പരിസരം ശ്രദ്ധിച്ചത് പശുവിനെ കൊട്ടിയിരിക്കുന്ന മരം.ചാണകവും മൂത്രവും പശുവിൻറെ അവശിഷ്ടവുകൂടി കുഴഞ്ഞ് വൃത്തിഹീനമായിരിക്കുന്നു. ദാമു മുറ്റത്തേക്കു ചെന്നു വീടിന്റെ തൊട്ടടുത്തായി കാണുന്ന തൊഴുത്തിലെ അവസ്ഥയും മറിച്ചല്ല, കൃത്യമായി തൊഴുത്ത് വൃത്തിയാക്കുന്ന ശീലമില്ലായെന്ന് ഒരേ നോട്ടത്തിൽ തന്നെ മനസിലാകും. തൊഴുത്തിൽ നിന്നൊഴുകുന്ന മൂത്രം വശങ്ങളിലൂടെ മുററത്ത് തളം  കൊട്ടി നിൽക്കുന്നു. വീടിന് ചുറ്റുമുള്ള പറമ്പിൽ കാടുകയറിനിൽക്കുന്നുപുല്ല് . മുറ്റമാകെ കരീലകൾ,അടുക്കളയിൽ നിന്നും ടോയലറ്റിൽ നിന്നുമുള്ള മലിന ജലം മുറ്റത്തൂടെ നിറഞ്ഞെഴുകുന്നു.തീരെ വൃത്തിഹീനമായ ചുറ്റുപാട് വീടിൻെറ ഉമ്മറത്തിരുന്നു കളിക്കുന്ന കുട്ടികളെ അപ്പോഴാണ് ദാമു ശ്രദ്ധിച്ചത്.അവരുടെ ശരീരത്തിലും മുറിപ്പാടുകൾ ദേഹമാസകലം ചെളിപുരണ്ടിരിക്കുന്നു. ഉണങ്ങികിടക്കുന്ന തലമുടി .ചെറുതായൊന്നു ചുമച്ചപ്പോൾ കുട്ടികൾ തലയുയർത്തി നോക്കി .ദാമുവിനെ കണ്ടതും'അച്ചാ'വിളിച്ചുകൊണ്ട് അകത്തേക്കോടി. അല്പസമയത്തിനുശേഷം രവി പുറത്തേക്കു വന്നു.പശുവിൻെറ ദയനീയമായ അവസ്ഥയെകുറിച്ചന്വേഷിച്ചു. മരുന്നൊക്കെ കൊടുത്തിട്ടും ഒരു കുറവുമില്ലായെന്നു രവി നിസഹായനായി പറഞ്ഞു.തൊഴുത്തിനടുത്ത്  തളംകൊട്ടി നിൽക്കുന്ന മൂത്രവും അതിൽ പാറിപറക്കുന്ന ഈച്ചകളയും ദാമു രവിക്കു കാട്ടികൊടുത്തു. ഈ വൃത്തിയില്ലാത്ത തൊഴുത്തും പരിസരവുമാണ് തൻെറ പശുവിൻെറ ദയനീയമായ അവസ്ഥക്കു കാരണം. തൊഴുത്തെന്നും വൃത്തിയാക്കണം. പരിസരം എപ്പേഴും ശുചിയായിരിക്കണം. ഈ വീടും പരിസരവും തൊഴുത്തും ഒക്കെ ശുചിയായി സൂക്ഷിച്ചാൽ പശുവിനു മാത്രമല്ല തൻെറ കുട്ടികൾക്കും രോഗങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കാം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഉണ്ടെങ്കിൽ ഒരു പരിധിവരെ എല്ലാ പകർച്ച വ്യാധികളെയും അകറ്റി നിർത്താം. ഇത്രയും പറഞ്ഞിട്ട് ദാമു കടയിലേക്ക് പോയി.
                                                                         
മിഥുൻ എ മനോജ്
എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


കവിത

 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ