സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ. ചിത്തിര രാജ വിലാസം ടീച്ചർ എഡ്വുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്

ചെങ്ങന്നൂരിലെ അതിപുരാതനവും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈ സർക്കാർ എയ്ഡഡ് സ്ഥാപനം ചെങ്ങന്നൂരിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ മാവേലിക്കര - കോഴഞ്ചേരി റോഡരികിൽ അങ്ങാടിക്കൽ എന്ന സ്

അങ്ങാടിക്കൽ കരയിലെ ഒരു പ്രധാന പുരാതന തറവ കുടുംബം ഒരു നിലത്തെഴുത്തുകളരി നടത്തിവന്നിരുന്നു. കാലക്രമത്തിൽ ആ കളരിയുടെ നടത്തിപ്പ് കുടുംബത്തിലെ പിൻമുറക്കാരാനായ ശ്രീമാൻ എം.പി കുഞ്ഞൻപിള്ളയുടെ കൈവശം വന്നു ചേർന്നു .അക്കാലത്ത് ആ പ്രദേശത്ത് തുടർപഠന സൗകര്യങ്ങളില്ലെന്നു ബോധ്യമുള്ള കുഞ്ഞൻപിള്ള സാറിൻ്റെ മനസ്സിൽ ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം പിറവി കൊണ്ടു. ആശയ സാക്ഷാത്ക്കാരത്തിനായി അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തുകയും പല തവണ തിരുവനന്തപുരത്തേക്ക് കാൽനടയായി പോയി കൊല്ലവർഷം 11 02 (1927) ൽ സ്കൂൾ തുടങ്ങുവാനുള്ള അനുമതി രാജാവിൽ നിന്നും സമ്പാദിക്കുകയും തോണ്ടിയത്ത് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ഓല മേഞ്ഞ കെട്ടിടം നിർമ്മിച്ച് ആ വർഷം തന്നെ സ്കൂൾ ആരംഭിച്ചു.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.സി ആർ വി ടി.ടി.ഐ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം