എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/ഒരു കത്ത്
ഒരു കത്ത്
കേരളം ഒരു മാതൃക ഇന്ന് ലോകം കൊറോണയുടെ കുപ്പിടിയിൽ ഞെരിഞ്ഞു അമരുകയാണ് .കേരള സർക്കാർ ജാഗ്രത പാലിച്ചതുകൊണ്ടാണ് സമാധാനത്തോടെ എനിക്ക് ഇത് എഴുതാൻ കഴിയുന്നത് .പരീക്ഷ ഇടയ്ക്കു വച്ച് നിർത്തിയെങ്കിലും സമൂഹത്തിനു വേണ്ടിയല്ലേ എന്ന് ഞാൻ ആശ്വസിച്ചു .
സൗജന്യ റേഷൻ ,ക്ഷേമനിധികളിലൂടെ സഹായം, പാചക തൊഴിലാളികൾക്ക് എല്ലാ ദിവസവും ശമ്പളം ,സമൂഹ അടുക്കളയുടെ ഭക്ഷണ വിതരണം .കുരങ്ങുകൾക്കും തെരുവ് നായ്ക്കൾക്കും വരെ ഭക്ഷണം ,വിമാനത്തിൽ പോയ ബ്രിട്ടീഷ് കാരനെ പോലും തിരിച്ചു കൊണ്ടുവന്നു രോഗം സുഖപ്പെടുത്തി .മനുഷ്യത്വം ,കേരളീയനെന്നോ വിദേശിയെന്നോ ഭേദമില്ലാതെ എല്ലാ സഹജീവികളോടും ഉള്ള അനുകമ്പ ........മഹാബലിയുടെ കാലം ഓർമിപ്പിച്ചു അങ്ങ് ......
അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർ ,പോലീസ്‌കാർ ,സംഘടനകൾ ..നമുക്ക് ഒരു പ്രചോദനമാണ് .
ഞാൻ ശേഖരിച്ച ചെറിയ തുക അങ്ങയുടെ ഫണ്ടിലേക്ക് ഞാൻ സംഭാവന നൽകും.എന്റെ എല്ലാ അധ്യാപകരോടും ബന്ധുക്കളോടും ഞാൻ പറയും സംഭാവന ചെയ്യാൻ .
കേരളത്തെ സമ്പൽ സമൃദ്ധമാക്കാൻ അങ്ങേയ്ക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |