സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1963 - 64 ൽ ആരംഭിച്ച സ്‌കൂളിൽ കന്നഡ മീഡിയം ക്ലാസുകളും ഉണ്ടായിരുന്നു. 4 കിലോമീറ്റർ ചുറ്റളവിൽ വേറെ സ്‌കൂളുകൾ ഒന്നുമില്ലാതിരുന്നതിനാലും അന്ന് യാത്രാസൗകര്യം ഇല്ലാതിരുന്നതിനാലും മല്ലം നിവാസികളുടെ ഏക ആശ്രയമായിരുന്നു ഒരു കാലത്തു ഈ സ്‌കൂൾ. അന്ന് നിരവധിപേർക്ക് നാലാം ക്ലാസിനപ്പുറം ഉപരിപഠന സാധ്യതകൾ ഈ തടസ്സങ്ങൾ മൂലം ഉപേക്ഷിക്കേണ്ടി വന്നു. ക്രമേണ കന്നഡ മീഡിയം ക്ലാസുകൾ സ്‌കൂളിൽ നിന്നില്ലാതായി.

          1 മുതൽ 4 വരേ  ക്ലാസുകളാണ് നിലവിലുള്ളത്. പിടിഎക്ക് കീഴിൽ പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു. ഹെഡ്മാസ്റ്റർ അടക്കം 5 സ്ഥിരം അധ്യാപകരും 1 പ്രീപ്രൈമറി ടീച്ചറും സ്‌കൂളിൽ സേവനം അനുഷ്ഠിക്കുന്നു. പഠന പഠ്യേതര വിഷയങ്ങളിൽ ഇന്ന് ഏറ്റവും മുന്നിലാണ് മല്ലം എഎൽപി സ്‌കൂൾ.കൃത്യമായ ക്ലാസ് പിടിഎകൾ നടക്കുകയും പിന്നോക്കകാർക്ക് ക്ലാസുകൾ എടുക്കുകയും ചെയ്തതോടെ പഠന നിലവാരം ഉയർത്തി വരുന്നു. മികച്ച കളിക്കളവും ജൈവ വൈവിധ്യ ഉധ്യാനവും മികച്ച പഠന സൗകര്യങ്ങളുള്ള ക്ലാസ് മുറികളുമാണ് സ്‌കൂളിൽ ഉള്ളത് .