എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/പരിസ്ഥിതി ക്ലബ്ബ്-17

നേച്ചർ ക്ലബ്ബ്

ജൂൺ അഞ്ചാം തിയതി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തുകയും, വൃക്ഷത്തൈകൾ നടുകയും ചെയ്തു. സെപ്റ്റംബർ മാസത്തിൽ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി കൃഷിഭവനിൽ നിന്നും 25 കവറുകളോടൊപ്പം നൂറു കവറുകൾ കൂടി വാങ്ങി അവയിൽ മണ്ണും അറക്കപ്പൊടിയും ചാണകവും നിറച്ച് മെച്ചപ്പെട്ടയിനം പച്ചക്കറികൾ ശേഖരിച്ച് നട്ടു പിടിപ്പിച്ചു. കൃഷി മെച്ചപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിച്ചു. ചിങ്ങം 1 കർഷദിനാചരണത്തിന്റെ ഭാഗമായി മികച്ച് കർഷകനായ ബേബി വെളിഞ്ഞാലിനെയും മികച്ച കുട്ടി കർഷകനായ സോനുവിനെയും ആദരിച്ചു.