വായനയുടേയും അറിവിൻെറയും ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി നാടിന്റെ അഭിമാനമായി എസ് എ വി ഹൈസ്കൂൾ നിലകൊള്ളുന്നു .

പഠന മികവ്

ടെർമിനൽ പരീക്ഷകൾക്ക് പുറമേ ടെസ്റ്റ് പേപ്പർ ,യൂണിറ്റ് ടെസ്റ്റ് ,പ്രി മോഡൽ എക്സാം ,മോഡൽ എക്സാം എന്നിവ നടത്തി വരുന്നു. അധ്യയനവർഷാരംഭം മുതൽ എസ് .എസ് .എൽ. സി. കുട്ടികൾക്ക് മോർണിംഗ് ക്ലാസ് നടത്തിവരുന്നു .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിഗണന നൽകിവരുന്നു . സ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ കലാസാഹിത്യ കഴിവുകളെ വളർത്തിയെടുക്കുന്ന വേദിയായി വർത്തിക്കുന്നു .ക്ലാസ്റൂമുകൾ സമ്പൂർണ ഹൈടെക് ആക്കി ആധുനീക രീതിയിലുള്ള ഹൈടെക്ക് വിദ്യാഭ്യാസരീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ഐ. ടി പഠനം പാഠപുസ്തകത്തിൽ ഒതുക്കിനിർത്താതെ മലയാളം ടൈപ്പിങ്, പ്രോഗ്രാമിങ്, ,വെബ് ഡിസൈനിങ്

എന്നിങ്ങനെ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ പരിശീലിപ്പിക്കാനുള്ള അവസരം സ്കൂളിൽ ഒരുക്കുന്നു .കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തിയെടുക്കാൻ ഉതകുന്ന ആധുനീക രീതിയിലുള്ള സയൻസ് ലാബുകൾ പ്രയോജനപ്പെടുത്തി സയൻസ് ക്ലാസ്സുകൾ നടത്തിവരുന്നു .മാതൃഭാഷയോടൊപ്പം ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ,സ്കൂൾ അസംബ്ലികൾ ക്രെമീകരിക്കുകയും ചെയ്യുന്നു .വിവിധ ക്ലബുകളെ ഏകോപിപ്പിച്ചു വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നു .പരിസരശുചിത്തം ,ആരോഗ്യം ഇവ നിലനിർത്തി സ്ക്കൂൾ ഹെൽത്ത് പ്രവർത്തിച്ചു വരുന്നു .ഹരിതക്ലബ്ബിന്റെ നേതൃത്തത്തിൽ ജൈവകൃഷികൾ നടത്തിവരുന്നു .

സ്പോർട്സിനും ഗെയിംസിനും പ്രത്യേകം പരിശീലനം നല്കുകയും അതുവഴി സംസ്ഥാനതല നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്തിട്ടുണ്ട്. ചെസ്സ് മത്സരങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചു പങ്കെടുപ്പിചു വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സ്‌ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുവാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് .തുടർച്ചയായിപ്രവൃത്തിപരിചയമേളകളിൽ മ സംസ്ഥാനതലത്തിൽ ഗ്രേയ്‌ഡുകൾ കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .

നേട്ടങ്ങൾ

.ഹൈ ടെക് ക്ലാസ്സ്മുറികൾ.

. പഠനത്തോടൊപ്പം പഠ്യേതരപ്രവർത്തനങ്ങൾ.

.സമർപ്പണബോധമുള്ള അധ്യാപക അനധ്യാപകർ.

.എസ് എസ് എൽ സി ഗ്രേസ് മാർക്കിന് അവസരം ലഭിക്കുന്ന ലിറ്റിൽ കൈറ്സ്,റെഡ് കോസ് യൂണിറ്റുകൾ.

.സുസജ്ജമായ ഐ ടി,സയൻസ് ലാബുകൾ.

.വിശാലമായ ലൈബ്രറി.

.കൗമാര ആരോഗ്യ വിദ്യാഭ്യാസം.

.ഇംഗ്ലീഷ് ഭാഷാപഠനത്തിനു പ്രത്യേക പരിശീലനം.

.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.

.പൊതുവിജ്ഞാനത്തിനു പ്രത്യേകം പരിശീലനം.

നാടോടി വജ്ഞാനകോശം