കൊറോണ
കൂട്ടുകാരേ ഓർത്തിടേണം
പരിസര സമ്പർക്കം ഒഴിവാക്കണം
നിശ്ചിത അകലം നമ്മൾ പാലിച്ചീടണം (ഓതിത്തിത്താരാ തിത്തി തെയ് തിത്തെയ് തക തെയ് തെയ്തോം )
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും
തൂവാലയാൽ മൂടിടേണം മൂക്കും വായും മുഖം മുഴുവൻ എല്ലായിപ്പോഴും
പക്ഷിമൃഗാദികളോട് സംസർഗം ഒഴിവാക്കേണം അനാവശ്യ യാത്രകളും ഒഴിവാക്കണം (ഓതിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ്തോം )
ജലം ധാരാളം കുടിച്ചീടേണം നാരങ്ങാവെള്ളമായാലത് ഏറ്റം ഉത്തമം
(ഓതിത്തിത്താര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോഠ)
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത
|