ഒരേക്കർ ഭൂമിയിലായി വിശാലമായ കളിസ്ഥലം ,പൂന്തോട്ടം ,കൃഷിസ്ഥലം എന്നിവയോട് കൂടി രണ്ടു നിലകളിലായി സ്കൂളിന്റെ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നു മൂന്നു ഡിജിറ്റൽ ക്ലാസ് മുറികളും , കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും പ്രവർത്തിക്കുന്നു .കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാൻ ടൈൽ ഇട്ട കോൺക്രീറ്റു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാചകപ്പുരയാണുള്ളത് ഇതുകൂടാതെ കുട്ടികളിലെ വിവിധ വിഷയങ്ങളിലെ താല്പര്യം വർധിപ്പിക്കുന്നതിനായി ഹെൽത്ത് ക്ലബ് ,സയൻസ് ക്ലബ് ,ഗണിതക്ലബ്‌, സാമൂഹ്യ ശാസ്ത്ര ക്ലബ് ,ശുചിത്വ ക്ലബ് എന്നിവയും പ്രവർത്തിച്ചു വരുന്നു .കുട്ടികളിൽ അന്തർലീനമായ കലകളെ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും ആഴ്ചതോറും സാഹിത്യ വേദി നടത്തുന്നു . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നിലവിൽ 8 ടോയ്‍ലെറ്റുകൾ ഉണ്ട് .