നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ടു  കൊണ്ട് വിവിധ പരിപാടികൾ നടത്തി. രാവിലെ 10 മണിക്ക് ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ സന്ദേശവും, ബഹു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർകളുടെ സന്ദേശവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പ്രദർശിപ്പിച്ചു.'ശേഷം ലഹരി വിരുദ്ധ ക്യാമ്പയിന്റെ സ്കൂൾതല ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡൻ്റ് ശ്രീ . മനോജ് വി.കെ അധ്യക്ഷനായിരുന്ന യോഗത്തിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി യോഗം  ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി തസ്നി ഷെരീഫ്  എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ  ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്വാഗതം ആശംസിക്കുകയും സി എം സുബൈർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ശ്രീ. അരുൺ ജോസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.  രക്ഷിതാക്കളെയും അധ്യാപകരെയും കുട്ടികളേയും  ഉൾപ്പെടുത്തി സ്കൂൾ പരിസരങ്ങളിലും കോളനികളിലും ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ചുറ്റുപാടുമുള്ള വീടുകളിലും കടകളിലും എക്സൈസ് വകുപ്പ് നൽകിയ ലഘുലേഖകൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന പോസ്റ്ററുകൾ നെയ്യശ്ശേരി കവലയുടെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. ശേഷം രക്ഷിതാക്കൾക്കും കുട്ടികൾക്കും ആയി അധ്യാപക പ്രതിനിധി അരുൺ ജോസ് ബോധവൽക്കരണ ക്ലാസ് നടത്തി. ജന ജാഗ്രതാ സഭ രൂപീകരിച്ചു ചെയർമാനായി യോഗം ശ്രീ. ശുക്കൂർ പടത്തനാടനെ തിരഞ്ഞെടുത്തു. അടുത്തയാഴ്ച്ച യോഗം ചേർന്ന ശേഷം ചുറ്റുപാടുമുള്ള പ്രശ്നങ്ങളെ പറ്റി പഠിക്കാനും അധികാരികളുമായി ചേർന്ന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.