വൈറസ് കൊറോണ

കൊറോണ എന്നൊരു വൈറസാണിത്
ഭീതിപരത്തും വൈറസാണിത്
കേട്ടിട്ടില്ല ജനതകർഫ്യൂ
കേട്ടിട്ടില്ല ഐസൊലേഷൻ
അങ്ങനെ ഇങ്ങനെ പലവിധ വാക്കുകൾ
കേട്ടു മടുത്തൊരു കാലവുമാണിത്
പുറത്തിറങ്ങാൻ പറ്റുന്നില്ല
പോലീസുകാർക്കോ ഡ്രോൺ നിരീക്ഷണം
കൊറോണ എന്നൊരു പേരും മാറ്റി
കോവിഡ് എന്നൊരു പേരും നൽകി
പ്രളയം വന്നു നിപ്പയും വന്നു
വന്നതൊന്നും മറന്നിടേണ്ട
കരുതിയിരിക്കാം നമുക്കിനിയും
 


അഭിറാം സുനിത്ത്
4 A എസ് എൻ വി യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത