കാലത്തിന്റെ വിജനമാം സ്വരത്താല്‍
അറിയാതെ അനുദിനം നീളുന്നു,
പ്രതിരോധത്തിന് കൈകോർത്ത്ലൂടെ
പിടഞ്ഞ് ഉയരുന്നു ഈ മനുഷ്യരാശി..!
ഒരു പിടി മൗനം സാക്ഷിയാക്കി..
വീണ്ടും ഉണരുന്നു നീ...
എന്തിനിങ്ങനെ…… നോവുന്ന ഹൃദയം
ഓർമ്മകളിൽ സൂക്ഷിക്കാനോ?
മാറുക മനുഷ്യാ നീ മായാത്ത ദൂരത്തേക്ക്
പ്രകാശമോ, പ്രതീക്ഷയോ
എന്നാൽ പുറകിലോട്ട് ഇല്ല ഇനിയും..
വേരറ്റ നിൻ പദത്താൽ മുന്നോട്ടുതന്നെ!
ഇടറുന്ന ജീവന്റെ തുള്ളിയേ കണ്ടാൽ
ഒരു പാഴ് നോട്ടo അണയാം നമുക്ക്
ഹൃദയത്തിനുള്ളിലെ നന്മയെ സ്നേഹിക്കാം
ഇടറാത്ത മനസ്സും കൈവരിക്കാം.
നോക്കുക. നന്മയുടെ കാതങ്ങളിലേക്ക്. !
ഒരു ഇമ്മിണി വെട്ടം ഏകാൻ കഴിഞ്ഞാൽ
കൽപ്പാന്തകാലത്തിന്റെ ശില്പിയാകാം,
കാണാം നമുക്ക് നന്മയുടെ അപരനെ !