പുലരും ആ സുദിനത്തിൽ
സുപ്രഭാതം അകലും ഈ വ്യാധി
തന്നെ അന്ധകാരം നേടിടാം ഒരുമതൻ
അതിജീവനത്തിൽ പോരാടാം നാടിനായി
വിജയത്തിന്!
വിരിയും ആ പൂമരം മന്ദഹാസം തോരും
ആ കണ്ണീർ പേമാരിയും കൈകോർത്ത് ഒന്നായി
കരുതലോടെ മനസ്സുകൊണ്ട് ഒന്നായി
അകന്നു നിൽക്കാം!
ഒരുമിച്ച് കൈകോർക്കാം ഭീതിയെ
മായ്ക്കുവാൻ നാളേക്ക് നാടിന്റെ
നന്മയ്ക്കായി ഒന്നായി മാറു നീ യുദ്ധ ഭൂവിൽ
തോൽക്കില്ല ,വിജയികൾ നമ്മൾ തന്നെ!