പ്രവേശനോത്സവം

പ്രവേശനോത്സവം

സ്കൂൾ പരിസരങ്ങളും ക്ലാസ് മുറികളും അലങ്കരിച്ചു. അക്ഷരത്തൊപ്പി അണിയിച്ചും മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. അക്ഷരദീപം കൊളുത്തി. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബി.രാധാക്യഷ്ണൻ ഉദ്ഘാടനകർമം നിർവഹിച്ചു. ശ്രീ. ശിവാസ് വാഴമുട്ടം, പി.ടി.എ പ്രസിഡൻ്റ് ശ്രീമതി. മിനി എന്നിവർ സംസാരിച്ചു. എസ്. ആർ.ജി കൺവീനർ ശ്രീമതി റ്റി.കെ. പ്രിയ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

വൃക്ഷത്തൈ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു പ്രത്യേക അസംബ്ലി നടത്തി. ബോധവൽക്കരണ ക്ലാസ് എടുത്തു പോസ്റ്റർ , പ്ലക്കാർഡ്, ക്വിസ് മത്സരം,ഉപന്യാസ മത്സരം എന്നിവ നടത്തി






വായനാദിനം

വായനാദിനം

പ്രത്യേക അസംബ്ലി നടത്തി. റിട്ട. അധ്യാപകനായ ശ്രീ. വിജയൻ സാർ വായനാദിനം ഉദ്ഘാടനം ചെയ്തു. പുസ്തകപരിചയം, പുസ്തക പ്രദർശനം എന്നിവ നടത്തി.വായനാ കുറിപ്പ്, ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരം , പതിപ്പ് നിർമാണം ഇവ നടത്തി. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ വിപുലീകരിച്ചു ബഡ്ഢിം ഗ് റൈറ്റേഴ്സ് രൂപീകരിച്ചു



ബോധവൽക്കരണം

ബോധവൽക്കരണം

പേ വിഷബാധയെക്കുറിച്ച് വിഴിഞ്ഞം സി.എച്ച്.സി. യിലെ ശ്രീ. സന്തോഷ് ബോധവൽക്കരണ ക്ലാസ് നടത്തി.അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി.



എക്കോ ക്ലബ്ബ്

എക്കോ ക്ലബ്ബ്

എക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ 7 തീമുകളായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്തു. അധ്യാപകർ ഓരോ തീമിനെക്കുറിച്ചും ക്ലാസുകൾ എടുത്തു




ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരി ഉപയോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി. ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി'ലഹരിവസ്തുക്കൾക്കെതിരെ പോരാട്ടത്തിനു വേണ്ടിയുള്ള പ്രതിജ്ഞ എടുത്തു.