വിയർപ്പുമുട്ടിക്കുന്ന കാലം വന്നേ
ഒരു മഹാമാരിയുടെ കാലം വന്നേ
കോവിഡ് – 19 എന്ന ചെല്ലപ്പേരുമായി
കൊറോണ എന്നൊരു വിരുന്നുകാരൻ
ലോകം മുഴുവൻ സൽക്കരിച്ചു
ആദ്യം ചൈനയിലെ വുഹാനിൽ വന്നുകേറി
അവിടത്തെ കൂട്ടരെ കൊന്നുതിന്നു
പിന്നെ ഓടി ഞാൻ ഇറ്റലീലെത്തി
അവിടെയും ഒന്നു ഞാൻ ഓടിക്കളിച്ചു
ഞാനെന്ന കൊറോണയെ നൽകി പോന്നു
ലോകരാഷ്ട്രങ്ങളായ അമേരിക്കയും
സ്പെയിനും എന്റെ മുന്നിൽ മുട്ടുകുത്തി
എന്നെ തുരത്തുവാൻ എല്ലാവരും
ആജീവനാന്തം ശ്രമിച്ചുവല്ലോ
ആലിംഗനവും ഹസ്തദാനവും
കൂട്ടം കൂടലുമാണെനിക്കിഷ്ടം
അങ്ങനെ ഞാൻ ഇന്ത്യയിലും
ഈ കൊച്ചു കേരളത്തിലും എത്തിയല്ലോ
എന്നെ തുരത്തുവാൻ ലോകം തന്നെ
ലോക്ഡൗണിലും ആയല്ലോ
അങ്ങനെ നമ്മുടെ കേരളത്തിലും
കർശന നിയന്ത്രണം വന്നുവല്ലോ
ബസ്സില്ല ട്രെയിനില്ല ഫ്ലയിറ്റുമില്ല
കടകളും ഹോട്ടലും ഒന്നുമില്ല
ഇറച്ചിയും ഫാസ്റ്റ്ഫുഡും ഒന്നുമില്ല
കഞ്ഞിയും ചമ്മന്തിയും ചക്കവിഭവവു -
മായി ഓരോ ദിനവും കടന്നുപോയി
ഈ കൊറോണ കാലം പഴമയിലേക്ക്
എത്തി നോക്കുകയാണോ എന്നു തോന്നും
മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും
ഉപയോഗിക്കാം സാമൂഹ്യ അകലംപാലിക്കാം
ഒരുമയോടെ പൊരുതിടാം
നല്ലൊരു നാളേക്കായ്