കൊറോണ എന്ന മഹാമാരി കേരളത്തെ പിടികൂടി വാഹനമൊന്നും ഓടാതായി കൂട്ടരുമൊത്ത് കളിക്കാതായി ആളുകളൊക്കെ വീട്ടിൽത്തന്നെ ചടച്ചിരിപ്പായി............. പാടത്തൊരുനാൾ പട്ടവുമായി ച്ചേച്ചിയുമൊത്ത് പോയപ്പോൾ പോലിസിന്റെ ഡ്രോൺ വന്നു പേടിച്ചോടിപ്പോന്നല്ലോ വീണ്ടും ബാറ്റും ഷട്ടിലുമായി ഞങ്ങളിറങ്ങീ മുറ്റത്ത് ശെെലജ ടീച്ചറും സംഘവുമൊത്ത് കൊറോണയെന്ന മാരിക്കെതിരെ ഒന്നിച്ചൊന്നായി പോരാടുമ്പോൾ നമ്മളുമൊപ്പം ചേരണ്ടേ..........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത