എസ്.എൻ.യു.പി.എസ്. കൊടുന്തരപ്പുള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

2021-22 അധ്യയന വർഷത്തിൽ കോവിഡ് പരിമിതികളെ അതിജീവിച്ച് കൊണ്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞു. June 5 പരിസ്ഥിതിദിനത്തിൽ DRG അംഗം ശ്രീ. ശ്രീവൽസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക്  ഗുണകരമായ പ്രഭാഷണമായിരുന്നു.

       ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പ്ലക്കാർഡ് നിർമ്മാണം നടത്തി. മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു

       സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സന്ദേശവാരാചരണം സംഘടിപ്പിച്ചു. 7 ദിവസം 7 പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് 7 സമകാലിക വിഷയങ്ങളെ അധികരിച്ച് 7 സന്ദേശ പ്രചരണം നടത്തി. ഓൺലൈനായി നടത്തിയ ഈ സന്ദേശവാരാചരണം കുട്ടികൾക്കും രക്ഷിതാക്കൾക്കും മികച്ച അനുഭവമായിരുന്നു. കൂടാതെ ദേശഭക്തി ഗാനം , പതാക നിർമ്മാണ മത്സരം എന്നിവയും നടത്തി.

          ഹിരോഷിമാ - നാഗസാക്കി ദിനം, ഗാന്ധി ജയന്തി, കേരളപ്പിറവി ദിനം , ശിശു ദിനം. റിപ്പബ്ലിക് ദിനം എന്നീ പ്രധാന ദിവസങ്ങുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം. ക്വിസ്സ് മത്സരം, ഉപന്യാസ മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചു.

     കോവിഡിന്റെ പരിമിതികൾക്കിടയിലും ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും മികച്ചതാക്കുന്നതിനും ശ്രമം നടന്നിട്ടുണ്ട്.