തൂലികത്തുമ്പിൽ വർണ്ണം വിതച്ചുകൊണ്ട്
അക്ഷരലോകം തീർത്തോരിവൾ
മാനവകുലത്തെ വാനോളം ആക്കാൻ
കാരണഭൂതയായി തീർന്നോരിവൾ
അറിവിൻ്റെ അക്ഷയപാത്രംമാം താളുകൾ,
സാക്ഷ്യം വഹിച്ചു നിൻ വർണ്ണങ്ങളെ
തൂലികത്തുമ്പിൽ നിന്നുതിരുന്ന
തുള്ളികൾ സപ്ത വർണാഭ ചൊരിയുന്നു......
മഷിയിൽ മുക്കിയ വർണ്ണങ്ങളിൽ
ഞാനുമെൻ കൂട്ടരും അറിഞ്ഞു
സ്നേഹം ദയ കാരുണ്യങ്ങളെന്തെന്ന്.......
പഴയ കാലത്തിൻ ചരിത്രത്താളുകൾ
ഹൃദയത്തിൽ ഏറ്റാൻ, പുരാണ കഥകൾ നുണഞ്ഞിറക്കാൻ .....,
കടങ്കഥകളും പഴഞ്ചൊല്ലുകളും ചൊല്ലി രസിച്ചതല്ലേ............
ഈ മഷിയിലെഴുതിയ വർണ്ണങ്ങൾ
മായുകില്ലീ വർണ്ണങ്ങൾ മായുകില്ല.......
ഞങ്ങൾക്കു പിന്നാലെ എത്ര
പേർ ഇനിയീ വർണ്ണങ്ങൾ നുകരുവാൻ ഉണ്ടെന്ന് അറിയുമോ
നുകരുവാൻ ഉണ്ടെന്ന് അറിയുമോ .......