അമ്മയെന്ന തരുവിൽ പൂത്തു
ഞാനെന്ന മനോഹര പുഷ്പം
ഈശൻ അവൻ
ഭംഗിയേകി
ചുറ്റും നറുമണം തൂകാൻ
അമ്മതൻ മാറിൽ ഉറങ്ങണം
ഞാൻ അനുഭവിക്കും ശാന്തി
ഈശൻ മുൻപിൽ ഇരിക്കുമ്പോഴും അനുഭവിച്ചീടുന്നീ നൽ ശാന്തി
അമ്മയെ എനിക്കായി തന്ന ഈശൻ
അമ്മയെപ്പോൽ സ്നേഹിച്ചിടും
മറക്കരുത് ഒരുനാളും ഈശനെയും
മറക്കരുത് ഒരുനാളും അമ്മയേയും