ഗുരു വർഷം 150 മൾട്ടീമീഡിയ ലൈബ്രറി

വളരെ വിശാലമായ മൾട്ടീമീഡിയ സൗകര്യത്തോടുകൂടിയ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.മലയാളം,ഇംഗ്ലീഷ് ഹിന്ദി ,സംസ്‌കൃതം തുടങ്ങിയ ഭാഷകളിലുള്ള ഒട്ടേറെ പുസ്തകങ്ങൾ ലൈബ്രറി യിൽ സജ്ജീകരിച്ചിരിക്കുന്നു.കഥകൾ,കവിതകൾ,യാത്രവിവരണങ്ങൾ ,വിഷയാടിസ്ഥാനത്തിലുള്ള പുസ്‌തകങ്ങൾ റെഫറൻസ്‌ പുസ്‌തകങ്ങൾ തുടങ്ങിയവ പ്രത്യേകം തരാം തിരിച്ചു സൂക്ഷിച്ചിരിക്കുന്നു. അപ്പർ പ്രിയമേറി ക്ലാസ്സിലെ കുട്ടികൾക്കായിയുള്ള ചെറു കഥകളും കവിതകളും ലൈബ്രറിയിൽ ഉണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വായനാവാരാചരണത്തോടനുബന്ധിച്ചു പുസ്‌തക ഉടുപ്പണിഞ്ഞ കുട്ടികൾ,സാഹിത്യദർപ്പണം ,പുസ്‌തകോത്ശവം തുടങ്ങി ഒട്ടേറെ പരിപാടികൾ എല്ലാവർഷവും സ്കൂൾ നടപ്പിലാക്കാറുണ്ട് .