എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/വരും തലമുറയ്ക്കായി.

{

വരും തലമുറയ്ക്കായി.      

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ ശുചിത്വത്തിനു ഒരു സ്ഥാനവും നാം നൽകുന്നില്ല എന്നതാണ് സത്യം.പ്രകൃതിസ്നേഹവും പരിസരശുചിത്വവും നാം പാടെ മറന്നിരിക്കുന്നു.ജീവിക്കാനുള്ള ഓട്ടമത്സരത്തിൽ സ്വന്തം കാര്യം മാത്രം നോക്കി സ്വർത്ഥത മാത്രമുള്ള ഒരു സമൂഹമാണ് ചുറ്റും കാണുന്നത്.ചുറ്റിയുമുള്ളതിനെ എല്ലാം അവഗണിച്ചു തനിക്ക് മാത്രം എന്ന ചിന്തയിൽ എല്ലാത്തിനെയും മലിനമാക്കുന്ന ഒരു സമൂഹം പ്രകൃതിയെയും,പുഴകളെയും വൃക്ഷങ്ങളെയും എല്ലാം നശിപ്പിച്ചു എന്തൊക്കയോ വെട്ടിപിടിക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആണ് നമ്മൾ.വരും തലമുറയെക്കുറിച്ചു നമ്മൾ ഓർക്കാരെയില്ല.അവർക്കായി എന്താണ് നമ്മൾ സംരക്ഷിക്കുന്നത്.നമുക്കുവേണ്ടി നമ്മുടെ പൂർവ്വികർ കാത്തുവെച്ചതെല്ലാം നശിപ്പിച്ചു.ഇനിയെങ്കിലും നമ്മൾ ഉണരണം.ശുദ്ധവായുവിനായി നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.ജലാശയങ്ങൾ സംരക്ഷിക്കാം,പരസ്പര സ്നേഹം ബഹുമാനം എന്നിവ പഠിക്കാം. മരങ്ങൾ നട്ടു പിടിപ്പിക്കാം, സഹജീവികളെ സ്നേഹിക്കാൻ പഠിക്കാം. വരും തലമുറയ്ക്കായി നമുക്കിന്ന് ജീവിക്കാം.

അമൃത സുധീഷ്
6C എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം