എസ്.എസ്.എച്ച്.എസ് തൊടുപുഴ/ചരിത്രം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
1951 ജൂണിൽ പള്ളി മുറിക്കുവേണ്ടി നിർമ്മിച്ച താൽക്കാലിക കെട്ടിട്ത്തിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1952 ൽ അപ്പർ. പ്രൈമറി വിഭാഗത്തിനും അനുവാദം കിട്ടിയതോടെ അഞ്ചുമുതൽ പത്തുവരെ ക്ലാസുകൾ ആരംഭിയ്ക്കുകയും ചെയ്തു.1953 ൽ നടന്ന സ്കൂൾ ആശിർവാദകർമ്മത്തിൽ വച്ച് അന്നത്തെ എറണാകുളം രൂപതാ സഹായമെത്രനായിരുന്ന ഡോ.ജോസഫ് പാറേക്കാട്ടിലാണ് സ്കൂളിന് സെന്റ്'.സെബാസ്ററ്യൻസ്' എന്ന് നാമകരണം ചെയ് തത്.(അന്ന് കോതമംഗകലം രൂപത നിലവിൽ വന്നിരുന്നില്ല)
1951-ൽ തൊടുപുഴയിൽ ഉയർന്ന ആ വിജ്ഞാന ഗോപുരമാണ്, എണ്ണിയാലൊടുങ്ങാത്ത കർമ്മയോഗികളുടെ പ്രവർത്തനഫലമായി വളർന്ന് പന്തലിച്ച് തൊടുപുഴയുടെ അഭിമാനമായി മാറിയിരിയ്ക്കുന്ന സെന്റ്'.സെബാസ്ററ്യൻസ് ഹൈസ്കൂൾ. പള്ളിമുറിയിൽ തുടക്കം കുറിച്ച സ്കൂൾ പിന്നീട് കണിയാം മൂഴിയിൽ ചുമ്മാർ മകൻ, വർഗീസ് സംഭാവന ചെയ്ത സ്തലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് മാറ്റുകയുണ്ടായി. 2001-ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുന്നതു വരെ അവിടെയാണ് ഹൈസ്കൂ ൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അവിടെ എൽ.പി., യു.പി. സ്കൂളുകൾ പ്രവർത്തിച്ചുവരുന്നു. 2001-ൽ ഹൈസ്കൂൾ മാത്രം തെനങ്കുന്നം പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ തൊടുപുഴ ബൈപാസ് റോഡരികിൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.