ഇത് നമ്മുടെ ഭൂമി
നമുക്കായ് കിട്ടിയ ഭൂമി
ഭൂമി തൻ പച്ചപ്പിനെ
വെട്ടി മാറ്റിയവർ നമ്മൾ
കോൺക്രീറ്റ് കെട്ടിടങ്ങൾക്കായ്
മരങ്ങളൊന്നൊന്നായ്
അറുത്തു മാറ്റിയവർ നമ്മൾ
ഭൂമിക്കടിയിലെ വെള്ളവും
ഊറ്റിയെടുത്തവർ നമ്മൾ
ഭൂമിയെ രക്ഷിക്കുവാനായ്
മുന്നിട്ടിറങ്ങേണ്ടി വരും
നമ്മൾ തന്നെ നമ്മൾ തന്നെ