ജാഗ്രത

കൊറോണ  എന്ന
 മാരിയെ
ഭയന്നിടേണ്ട കൂട്ടരേ .....

നേരിടാം നമുക്ക് ജാഗ്രതയോടെ,

 ഈ വിപത്തകന്നിടും വരെ.

തളരുകില്ല  നാം .....  


പഠിച്ചു മുന്നേറും......

ഭയക്കയ്ക്കില്ല നാം .......

ചെറുത്തു നിന്നിടും ....

"മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തുകില്ല"


നാം ഒരുമയോടെ പ്രതിജ്ഞ ചെയ്തിടും...

കൊറോണ എന്ന വൈറസിനെ തുടച്ചു നീക്കിടും..

പ്രളയവും,സുനാമിയും,
നിപ്പയും കടന്നുപോയ്...
ധീരരായ്..കരുത്തരായ്..
ഒത്തുനിന്നു  ജയിച്ചവരാണു   നാം....
ഐക്യമത്യം  മഹാബലം
എങ്കിലും  സോദരരേ.....
കൊറോണയേ നേരിടാൻ നാം  ഏകനായ്  വസിക്കുവാൻ
ശ്രമിക്കേണം.....
മർത്യന്റെ അഹന്തയ്ക്ക് അന്ത്യം കുറിക്കുവാനെ-
ത്തിയതാവാം ഈ കൊറോണ എന്നോർ
ക്കുക നാം...
മാനുഷ്യജന്മം ഒന്നേയുള്ളൂ കൂട്ടരേ.....
നമുക്കൊത്തുചേർന്ന്...
നന്മയുള്ള  ലോകമാക്കി മാറ്റിടാം....
നന്മയുള്ള മനുഷ്യനായ്

തീർന്നിടാം.....
നന്മനിറഞ്ഞ  മനസ്സുമായ്  ഒരുമയോടെ പ്രാർത്ഥിച്ചാൽ .....
കൊറോണ  എന്ന  വ്യാദിയും  അകന്നു പോകും  നിശ്‌ചയം.
"ജീവനുള്ളകാലമത്രയും
കൈകൾ കോർത്തു

ജാഗ്രതരായിരിക്ക നാം...
ജാഗ്രതരായിരിക്ക നാം...

ഐശ്വര്യ .ജെ.എസ്
10:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത