എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഒരിക്കൽ ഒരിടത്ത് ഒരു കൃഷിക്കാരനും കൃഷിക്കാരിയും. അവർക്ക് സ്വന്തമായി ഒരു വയലുണ്ടായിരുന്നു. അവരുടെ വയലിലെ നെല്ലുകൾ എലികൾ തുരക്കുമായിരുന്നു. ഒരു ദിവസം അവർ ഒരോ സ്ഥലങ്ങളിലും എലിക്കെണി വച്ചു. പക്ഷെ കെണി വയ്ക്കുന്നത് എലി കണ്ടു. സഹായം തേടി പൂവൻ കോഴിയുടെ അടുത്തെത്തി പറഞ്ഞു, അപ്പുറത്തെ വയലിൽ കെണി വച്ചിരിക്കുകയാണ് നീ എന്നെ സഹായിക്കണം. അപ്പോൾ പൂവൻ കോഴി പറഞ്ഞു അത് നിനക്കു വച്ച കെണിയാണ് എനിക്കത് ബാധകമല്ല. നിരാശനായി എലി മടങ്ങി. അപ്പോഴാണ് പന്നിയെ എലി കണ്ടത്. എലി പന്നിയോട് പറഞ്ഞു, അപ്പുറത്തെ വയലിൽ എലിക്കെണി വച്ചിരിക്കുകയാണ് എന്നെയൊന്ന് സഹായിക്കണം. അപ്പോൾ പന്നി പറഞ്ഞു, എലിക്കെണി നിനക്കുള്ളതല്ലേ നി ദൈവത്തോട് പ്രാർത്ഥിക്കെന്ന്. വീണ്ടും നിരാശനായി എലി മടങ്ങി. അപ്പോഴാണ് എലി പശുവിനെ കണ്ടത്. പൂവൻ കോഴിയോട് പറഞ്ഞതു തന്നെ എലി പശുവിനോട് പറഞ്ഞു, അപ്പോൾ പശു പറഞ്ഞു അതെനിക്കു ബാധകമല്ലാന്ന്. എലി നിരാശനായി വീട്ടിലേക്ക് മടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോൾ എലിക്കെണിയിൽ അതാ ഒരു ശബ്ദം. കൃഷിക്കാരൻ്റെ ഭാര്യ ഓടിച്ചെന്നു. എലിയാണെന്ന് കരുതി എലിക്കെണിയിൽ കയ്യിട്ടു. പക്ഷെ അതിനുള്ളിൽ ഒരു വിഷപ്പാമ്പായിരുന്നു. അത് അവരുടെ കൈയ്യിൽ കടിച്ചു. അവർ നിലവിളിക്കാൻ തുടങ്ങി. കൃഷിക്കാരൻ ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർ പറഞ്ഞു പൂവൻ കോഴിയുടെ രക്തം പുരട്ടിയാൽ രണ്ടു ദിവസത്തേക്ക് ആശ്വാസം കിട്ടും. കൃഷിക്കാരൻ വീട്ടിലേക്ക് ഓടി വീട്ടിലുണ്ടായിരുന്ന പൂവൻകോഴിയെ അറുത്ത് ആ രക്തം മുറിവിൽ പുരട്ടി. നാട്ടുകാരും വീട്ടുകാരും അവളെ കാണാനെത്തി. അവർക്ക് ആഹാരത്തിനായി പന്നിയെ അറുത്തു. പക്ഷെ കുറച്ചു നാളുകൾക്കു ശേഷം ആ സ്ത്രീ മരിച്ചു. കൃഷിക്കാരൻ അടിയന്തിര കർമ്മങ്ങൾക്കായി പശുവിനെ അറുത്ത് ഭക്ഷണമൊരുക്കി ജനങ്ങൾക്ക് കൊടുത്തു. ഈ കഥയുടെ ഗുണപാഠം, ഒരാപത്തു വരുമ്പോൾ തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ മാറി നിൽക്കേണ്ട കാലഘട്ടമല്ല ഇത്. ജാഗ്രതയാണ് ആവശ്യം. അതു കൊണ്ടു തന്നെ ഒരുമയോടെ നേതാക്കൾ പറയുന്നത് കേട്ട് നിയമങ്ങൾ പാലിച്ച് നമ്മുടെ രാജ്യത്തെ രക്ഷിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |