കൊടിയ വേനൽ നാളുകൾ
വറ്റിവരണ്ടു ഭുമി
കൊടിയ വേനൽ നാളുകൾ
വറ്റിവരണ്ടു ഭുമി
ഭുമിതൻ ഖേദങ്ങൾ
ഏറ്റുവാങ്ങുന്നു
ഹരിതാഭമെല്ലാം മങ്ങി മാഞ്ഞിടുന്നു
( കൊടിയ വേനൽ.........)
ദാഹനീരിന്നായി മനുഷ്യൻ
അലഞ്ഞീടുന്നു (2)
നിറഞ്ഞൊഴുകിയീ പുഴകളും
കവിഞ്ഞൊഴുകിയ അരുവിയും(2)
തണലേകാൻ ഇന്നില്ല
നന്മമരങ്ങളില്ല......നൻമരങ്ങളില്ല
( കൊടിയ വേനൽ.........)
നെൽവരമ്പിൽ കൊറ്റിയില്ല
കുയിൽ നാദമില്ല
ദാഹനീരിനായി ഇന്ന് നൊമ്പരംമാത്രം
നൊമ്പരംമാത്രം
( കൊടിയ വേനൽ.........)
മനുഷ്യർ തൻ ഹീനകൃത്യങ്ങൾ
എന്നു തീർന്നിടും
ഏറ്റുവാങ്ങി ഭുമി അമ്മ
എല്ലാം എല്ലാം.......എല്ലാം എല്ലാം
( കൊടിയ വേനൽ.........)