എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/പൊരുതി മുൻപോട്ട്

പൊരുതി മുൻപോട്ട്

ഒറ്റമനസ്സായി നമുക്ക് ഏറ്റെടുത്തീടാം
സൽകർമ്മം ആയിട്ട് അതിനെ നേരിടാം
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നും മഹാവ്യാധി
പോകും വരെ വീട്ടിൽ ഇരിക്കുക
നിന്റെ വീട് കാത്തിടുക

നാട്ടിൽ കറങ്ങരുതേ
നിന്റെ നാട് മുടിക്കല്ലേ ...
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിഞ്ഞാൽ
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കിടാം
അധികാരികൾ പറയുന്നത് അനുസരിക്കണേ
ദുരന്തങ്ങൾ വിളിച്ചു കയറ്റല്ലേ
വീടിനു പുറത്തു പോകല്ലേ
പോയി കോവിഡുമായി വരരുതേ
വീടും കുടുംബവും ഉണ്ടെന്നത്
ഒന്നോർക്കണേ കുഞ്ഞേ
 
കോവിഡിനെതിരെ നമുക്കൊന്നിച്ച്
പൊരുതി വിജയിക്കാം

ഗായത്രി രാജൻ
8 D എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത