എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

പ്രകൃതി നമ്മുടെ അമ്മയാണ്. നമ്മെ പോലെ തന്നെ നാം സ്നേഹിക്കണം. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. ലോകമെമ്പാടും നാം ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം ആണ് പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

പരിസ്ഥിതി സംരക്ഷണം എന്നത് നമ്മുടെ കടമയാണ്. ഭൂമിയിൽ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുക എന്നത് നമ്മുടെ ജോലിയാണ് .പരിസ്ഥിതി സംരക്ഷിക്കുന്നത് മൂലം വായുമലിനീകരണം ജലമലിനീകരണം വനനശീകരണം കുറയുന്നു. എത്രമാത്രം നാം പ്രകൃതി മലിനമാക്കുന്നു അത്രമാത്രം നാം നമ്മൾ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. ആഗോളതാപനം, മലനീകരണം മുതലായ കാരണം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ജീവിക്കുന്ന പ്രകൃതിയുടെ ഉത്തരവാദിത്വം നമുക്കാണ്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് പരിസ്ഥിതി സംരക്ഷണം കൂടിയേതീരൂ. പലവിധത്തിലുള്ള പുതിയ പുതിയ രോഗങ്ങൾ ആണ് ഇന്ന് നമ്മളെ തേടിയെത്തുന്നത്. ഒരു പരിധിവരെ ഈ രോഗങ്ങളെ നമുക്ക് പരിസ്ഥിതി സംരക്ഷണത്തിലൂടെ തടയാൻ സാധിക്കും

ക്രിസ്റ്റോ എസ് മാത്യു
5 C എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം