വന്നെത്തി ഞാൻ മറ്റൊരത്ഭുതലോകത്തിൽ
എന്നെ തൊട്ടുവാനാവില്ലൊരുത്തർക്കുമിപ്പോൾ
ഏകാകിയായൊരു കാവൽകാരന്റെ മുമ്പിൽ
നമ്ര ശീർഷയായ് നിൽക്കുന്നു ഞാനിപ്പോൾ
നന്മയും തിന്മയും ഉച്ഛനീചത്യവും
ദാരിദ്ര ദുഖ ഭയങ്ങളും എന്തിനു
എന്നുടെ ചെയ്തികൾക്കനുയോജ്യയായൊരു
സ്വപ്ന ഗേഹം എന്നെ കാത്തിരിപ്പുണ്ടാം
മാതാവിൻ ഉദരത്തിൽ ജന്മമെടുത്ത നാൾ മുതൽ
നാഥനെനിക്കു നൽകിയ പാഥേയമുണ്ടു ഞാൻ
അതിലൊരു വറ്റു മാത്രം അവശേഷിച്ച നാളെൻ
ആർത്തി ഏറിയതും ഓർത്തു ഞാൻ നിൽപ്പൂ
വിരസമായ് തോന്നിയ ജീവിതമപ്പോൾ
മുറുകെ പിടിക്കണമെന്നെനിക്കു തോന്നി
എന്നുടെ അഗധാരിൽ ലൗകിക ഭാവങ്ങൾ
ചെറുതാരകങ്ങൾ കണക്കെ മിന്നി
ഉറ്റവരെയും ഉടയവരെയും എങ്ങിനെ വിട്ടുപോം
എന്നെന്നന്തരാത്മാവ് തേങ്ങിപ്പോയ നേരം
അനന്തതയിൽ നിന്നൊരു മിന്നൽപ്പിണർ എത്തി നോക്കി
തേങ്ങിയോരെന്നാത്മാവ് ഉൾപ്പുളകിതയായ്
അശ്രുകണങ്ങളാലെൻ കൺപോളകൾ
ഉറ്റബന്ധങ്ങളെ മറച്ചു വച്ചു
ഇന്നിവിടെ സന്നിധിയിൽ നിൽക്കുന്നു ഞാനിപ്പോൾ
എൻ നാഥന്റെ സ്വപ്നഗേഹം പുൽകുവാൻ........