മനുഷ്യർ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ
[7:36 pm, 19/04/2020] Divya Tr:
- ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക
- ഒരു ദിവസം കുറഞ്ഞത് രണ്ട് തവണ പല്ലുകൾ വൃത്തിയാക്കുക
- എല്ലാ ദിവസവും രണ്ട് നേരം കുളിക്കുക
- ചുമ്മയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക
- ഭക്ഷണ സാധനങ്ങൾ വൃത്തിയായി മൂടിവെയ്ക്കുക
രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ആരോഗ്യപരമായ വഴികൾ
- പുകവലി ,മദ്യപാനം പൂർണ്ണമായും ഒഴുവാക്കുക
- നിങ്ങളുടെ ഭക്ഷണക്രമത്തിൽ പഴങ്ങൾ പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക
- സ്ഥിരമായി വ്യായാമം ചെയ്യുക
- ആരോഗ്യപരമായ ശരീരം നിലനിർത്തുവാൻ കൃത്യമായി ഉറങ്ങുക
ഇത്തരം കാര്യങ്ങൾ സ്ഥിരമായി പാലിച്ച് ജീവിതത്തിൽ മുന്നോട്ട് കൊണ്ടു പോകുന്നതിലൂടെ ആരോഗ്യപരമായ ഒരു തലമുറയെ തീർച്ചയായും വാർത്തെടുക്കാൻ സാധിക്കും. ഇന്ന് ശുചിത്വം ഇല്ലായിമയിൽ നിന്നാണ് പലതരത്തിലുളള രോഗങ്ങൾ ആളുകളിലേക്ക് എത്തിചേരുന്നത്. എന്നാൽ രോഗങ്ങൾ വന്നു കഴിഞ്ഞാൽ ഒരു പക്ഷേ ആ രോഗത്തെ പ്രതിരോധിക്കാൻ ഉള്ള ശക്തി ആ വ്യക്തിക്ക് ഉണ്ടായിയന്ന് വരില്ല
" രോഗങ്ങൾ ഒരിക്കലും വിളിച്ചട്ട് വരുന്ന അതിഥികളല്ല അത് എപ്പോഴും വിളിക്കാതെ വരുന്ന അതിഥികളാണ് "
വ്യക്തി ശുചിത്വം ഇല്ലാത്തതുകൊണ്ടു മാത്രം രോഗം വരണമെന്നില്ല ഒരാളുടെ ദിനചരി ഒക്കെ തെറ്റുന്നതും അയാളെ രോഗിയാക്കി മാറ്റാം .അതുകൊണ്ട് തന്നെ ഒരു വിധത്തിലുള്ള രോഗങ്ങളെ എല്ലാം അകറ്റാൻ വേണ്ട വിധത്തിലുള്ള പ്രതിരോധം നമുക്ക് വേണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|