എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു . പാലാ സെൻറ് തോമസ് എച്ച്.എസ്.എസ്- ൽ വച്ചു നടന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡൽ, ലോക്കൽ ഹിസ്റ്ററി എന്നിവയ്ക്ക് ഒന്നാം സ്ഥാനവും അറ്റ്ലസ് മേക്കിങ്ങിനു രണ്ടാം സ്ഥാനവും പ്രസംഗത്തിനും വർക്കിംഗ് മോഡലിനും മൂന്നാം സ്ഥാനവും കരസ്ഥമാക്കുകയും ചെയ്തു. ഹൈസ്കൂൾ വിഭാഗം സെക്കന്റ് ഓവർ ഓൾ ലഭിക്കുകയും ചെയ്തു.
ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിന് ഒന്നാം സ്ഥാനവും , അറ്റ്ലസ് മേക്കിങ്ങിനു രണ്ടാം സ്ഥാനവും ലോക്കൽ ഹിസ്റ്ററി എ ഗ്രേഡും ലഭിച്ചു. ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഹൈസ്കൂൾ വിഭാഗം ഫസ്റ്റ് ഓവർഓൾ കരസ്ഥമാക്കുകയും ചെയ്തു. കോഴിക്കോട്ടു വച്ചു നടന്ന സംസ്ഥാന സ്കൂൾ സോഷ്യൽ സയൻസ് മേളയിൽ പങ്കെടുത്ത ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിന് ഡോണ സിബി , സോനാ ജോസഫ് എന്നിവർക്കും അറ്റ്ലസ് മേക്കിങ്ങിനു കാർമൽ ജോയിക്കും എ ഗ്രേഡും ലഭിച്ചു. ഇവർ സ്കൂളിന് അഭിമാനമായി.
2021-22
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ആസാദ് കീ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒമ്പതാം ക്ലാസിലെ എയ് ലിൻ മാത്യു ജില്ലയിൽ ഒന്നാം സ്ഥാനം നേടി.