എസ്എഎൽപിഎസ് പനങ്ങാട്/അക്ഷരവൃക്ഷം/ When daylight came
When daylight came
പുറത്തു നല്ല ചൂട് ആയതിനാൽ ഇന്ന് വളരെ നേരത്തെ ഉണർന്നു ചായ കുടിച്ചു. പത്രം വായിച്ചു ഇന്ന് ദുഃഖവെള്ളി അടച്ചിടലിന്റെ ഭാഗമായി ആർക്കും ചടങ്ങുകളിൽ പങ്കടുക്കുവാൻ ആയില്ല എന്ന് പത്രത്തിൽ വായിച്ചു. ഇത്തവണത്തെ വിഷുവിനു ആഘോഷങ്ങൾ ഇല്ല എന്നത് എന്നെ നൊമ്പരപ്പെടുത്തി. എന്നാൽ കാസറഗോഡ് ഇന്ന് പതിനേഴു പേര് രോഗമുക്തരായി എന്നാ വാർത്ത എനിക്ക് ആശ്വാസം ഏകി. പ്രഭാതഭക്ഷണത്തിനു എനിക്ക് ഇഷ്ടപെട്ട ചപ്പാത്തി ആയിരുന്നു. അടുക്കളയിൽ അമ്മയുടെ ഒപ്പം ചപ്പാത്തി പരത്താനും സഹായിച്ചു. അതിനു ശേഷം കുഞരങ്ങിലെ സൂത്രക്കാരി ആയ കാക്കയുടെ കഥ ഞാൻ പൂർത്തി ആക്കി. വൈകിട്ട് പച്ചക്കറി കൃഷിക്ക് വെള്ളമൊഴിക്കാൻ സഹായിച്ചു. എനിക്ക് ഇഷ്ടപെട്ട വെണ്ടയ്ക്ക് അൽപ്പം കൂടി വെള്ളം ഒഴിച്ചു. നാമം ചൊല്ലി. രാത്രി ഭക്ഷണത്തിനു ശേഷം ഞാനും കുഞ്ഞുട്ടനും അമ്മയുടെ താരാട്ടു പാട്ട് കേട്ട് ഉറങ്ങി.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |